Food

ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കിയാലോ?

ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന റാഗി പുട്ട് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • റാഗി പുട്ടുപൊടി – ½ കപ്പ്
  • അരിപ്പൊടി – ½ കപ്പ്
  • ചെമ്പ പുട്ടുപൊടി – ½ കപ്പ്
  • ചോളം പുട്ടുപൊടി – ½ കപ്പ്
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റാഗി പുട്ടുപൊടി, അരിപ്പൊടി, ചെമ്പ പുട്ടുപൊടി, ചോളം പുട്ടുപൊടി എന്നിവ വേറേ വേറെ പാത്രങ്ങളില്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു വയ്ക്കുക. തേങ്ങ ചിരകിയശേഷം പുട്ടുകുറ്റിയില്‍ ആദ്യം രണ്ട് ടീസ്പൂണ്‍ തേങ്ങ ചിരകിയത് ഇടുക. അതിനുശേഷം ആദ്യം റാഗി പുട്ടുപൊടി കുറച്ച് ഇടുക ഇതിനു മുകളിലായി കുറച്ച് തേങ്ങചിരകിയതും ഇടുക.

ഇതേ ക്രമത്തില്‍ ചെമ്പ പുട്ടുപൊടി, അരിപ്പൊടി, അവസാനം ചോളത്തിന്റെ പുട്ടുപൊടി ഇതിന്റെയെല്ലാം മേലെ ഓരോ ലെയറായി തേങ്ങ ചിരകിയതും ഇട്ട് പുട്ടുകുറ്റി അടച്ച് പുട്ട് വേവിക്കുക. പുട്ട് കുറ്റിയുടെ മുകളില്‍കൂടി നന്നായി ആവി വന്നതിനു ശേഷം തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് പുട്ട് മാറ്റുക.