ഉഗ്രൻ സ്വാദിൽ കാട ഫ്രൈ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- കാട: 3 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം
- ഉപ്പ് പാകത്തിന്
- കശ്മീരി മുളകുപൊടി: 30 ഗ്രാം
- മഞ്ഞള്‍പ്പൊടി: 3 ഗ്രാം
- കുരുമുളക് പൊടി: 10 ഗ്രാം
- മുട്ട-1
- ഗരം മസാല പൊടി: 10 ഗ്രാം
- തക്കാളി കെച്ചപ്പ്: 50 മില്ലി
- കറിവേപ്പില: 2 ഗ്രാം
- പച്ചമുളക്: 5 ഗ്രാം
- വെളിച്ചെണ്ണ
- മൈദ : 10 ഗ്രാം
- നാരങ്ങ നീര്: 20 മില്ലി
- മുളക് ചതച്ചത്: 15 ഗ്രാം
- ഉള്ളി അരിഞ്ഞത്: 30 ഗ്രാം
തയാറാക്കുന്ന വിധം
കാടയെ വൃത്തിയാക്കി എടുക്കാം. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കശ്മീരി മുളകുപൊടിയും മഞ്ഞപൊടിയും ഉപ്പും പെരുംജീരകവും ഗരം മസാലയും മൈദയും അരിപ്പൊടിയും മുട്ടയും കുരുമുളക് പൊടിയും എല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ശേഷം തിളച്ച വെള്ളിച്ചെണ്ണയിലിട്ട് വറുത്തെടുക്കാം. ശേഷം മറ്റൊരു മസാലക്കൂട്ട് തയാറാക്കണം.
കാട വറുത്തു കോരിയ എണ്ണ മറ്റൊരു പാനില്‍ ചേര്‍ത്തിട്ട് അതില്‍ വെളുത്തുള്ളിയും ഇഞ്ചിയും സവാളയും ചേര്‍ത്ത് നന്നായി വഴറ്റാം. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി സോസും ചതച്ച മുളകും ചേര്‍ത്ത് ഇളക്കാം. അതിലേക്ക് കാട ഫ്രൈയും പച്ചമുളക് ചെറുതായി അരിഞ്ഞതും മല്ലിയിലയും കറിവേപ്പിലയും ചേര്‍ക്കാം.