നെയ്യപ്പം ഇഷ്ടമാണോ? കിടിലൻ സ്വാദിൽ നെയ്യപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന നെയ്യപ്പം.
ആവശ്യമായ ചേരുവകള്‍
- അരിപ്പൊടി – 1 കപ്പ്
- മൈദ – 3/4 കപ്പ്
- റവ – 1/2 കപ്പ്
- ശര്‍ക്കര – 2 വലുത്
- തേങ്ങാക്കൊത്ത് – 2 ടേബിള്‍ സ്പൂണ്‍
- നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന്
- ബേക്കിങ് സോഡാ – ഒരു നുള്ള്
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ശര്‍ക്കര നന്നായി ഉരുക്കിയ ശേഷം ഒരു അരിപ്പ വച്ചു അരിച്ചെടുക്കുക. അരിപ്പൊടിയും മൈദയും റവയും എടുത്ത് അതിലേക്ക് ശര്‍ക്കരപ്പാനി കുറേശ്ശേ ഒഴിച്ച് കൊടുക്കുക. കട്ട കെട്ടാതെ സൂക്ഷിക്കണം. കട്ടി ആണെങ്കില്‍ കുറച്ചു വെള്ളവും കൂടെ ഒഴിച്ച് കൊടുക്കാം. തേങ്ങാക്കൊത്തും കറുത്ത എള്ളും നെയ്യില്‍ വറുത്തെടുത്തു അതും കൂടെ ചേര്‍ത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക. ഒരു നുള്ള് ഉപ്പും ബേക്കിങ് സോഡയും ചേര്‍ത്തു കൊടുത്തു ഒന്ന് കൂടെ യോജിപ്പിച്ചെടുക്കുക. ചീനച്ചട്ടി ചൂടാവുമ്പോള്‍ നല്ല ചൂടുള്ള എണ്ണയില്‍ വറുത്തു കോരുക.