എന്നും ഒരുപോലുള്ള ദോഷയല്ലേ തയ്യാറാക്കുന്നത്, ഇന്ന് അല്പം വ്യത്യസ്തമായി ഒരു ദോശ ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ചെറുപയർ ദോശ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ചെറുപയര്‍- 1 കപ്പ്
- ചുവന്നുള്ളി- 4 എണ്ണം
- പച്ചമുളക്- 4 എണ്ണം
- അരിപ്പൊടി – 2 സ്പൂണ്‍
- മല്ലിയില- 1 തണ്ട്
- മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച പയര്‍ ചുവന്നുള്ളി, അരിപ്പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഇതില്‍ മഞ്ഞള്‍, ഉപ്പ്, മല്ലിയില എന്നിവയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ദേശമാവിന്റെ പാകത്തിന് കലക്കിയെടുക്കുക. ചൂടായ കല്ലില്‍ നെയ്യ് ഒഴിച്ച് നേര്മയായി ചുട്ടെടുക്കുക.