ഒരു കിടിലൻ ചമ്മന്തി ഉണ്ടാക്കിയാലോ? ചോറിനും കഞ്ഞിക്കുമെല്ലാം ഒപ്പം കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി റെസിപ്പി. ഈ ചുട്ടരച്ച ചമ്മന്തി മാത്രം മതി വയറുനിറയെ ചോറുണ്ണാം.
ആവശ്യമായ ചേരുവകൾ
- തേങ്ങ – ഒരു തേങ്ങയുടെ 1/2 മുറി
- ഉണക്കമുളക് – 5 മുതൽ 8 എണ്ണം വരെ
- പുളി – ചെറുനാരങ്ങ വലിപ്പം
- ചെറിയ ഉള്ളി – 4 മുതൽ 5 വരെ എണ്ണം
- ഇഞ്ചി – 1/2″ കഷണം
- കറിവേപ്പില – ഒരു പിടി
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങാ നേരിട്ട് തീയിൽ ചുട്ടെടുക്കുക. ശേഷം വറ്റൽ മുളക് , ചെറിയ ഉള്ളി എന്നിവ അതെ തീയിൽ ചുട്ടെടുക്കുക. ശേഷം ചുട്ട തേങ്ങ, വറ്റൽ മുളക്, ചെറിയ ഉള്ളി,പുളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവയെല്ലാം ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. നാവിൽ കപ്പലോടും ചമ്മന്തി റെഡി.