എന്നും തയ്യാറാക്കുന്ന ഇടിയപ്പത്തിൽനിന്നും അല്പം വ്യത്യസ്തമായി ഒരു ഇടിയപ്പം ആയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇടിയപ്പം റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ബീറ്റ്റൂട്ട് – 1 എണ്ണം
- ഇടിയപ്പത്തിന്റെ മാവ് – 2 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- എണ്ണ – 3 ടീസ്പൂണ്‍
- തിളച്ച വെള്ളം – 1 കപ്പ്
- തേങ്ങ – 5 ടീസ്പൂണ്‍
- മുളക് പൊടി – അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ബീറ്റ്റൂട്ട് തോല് കളഞ്ഞ് നന്നായി ക്ലീന്‍ ചെയ്തെടുക്കുക. ശേഷം ചെറുതായി കട്ട് ചെയ്ത് മിക്സിയുടെ ജാറില്‍ ജ്യൂസ് പരുവത്തില്‍ അടിച്ചെടുക്കുക. ശേഷം തേങ്ങയും മുളകുപൊടിയും കൂടി ചേര്‍ത്ത് കുറച്ച് വെള്ളവും ഒഴിച്ച് നന്നായി അരയ്ക്കുക. അരച്ച മിക്സ് അരിച്ചു ജ്യൂസ് മാത്രമായിട്ട് മാറ്റിയെടുക്കുക. ഇടിയപ്പത്തിന്റെ മാവിലേക്ക് ഉപ്പും എണ്ണയും ബീറ്റ്റൂട്ട് ജ്യൂസ് ചേര്‍ത്ത് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക. ഇടിയപ്പം ഉണ്ടാക്കുന്ന അച്ചിലേക്ക് മാവ് നിറച്ച ശേഷം ഇഡ്ലി തട്ടില്‍ കുറച്ച് തേങ്ങ വച്ചിട്ട് സാധാരണ ഇടിയപ്പം പോലെ ഉണ്ടാക്കിയെടുക്കുക.