തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടുവയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ശ്രീതുവിനെതിരെ മൊഴി നല്കി ഭര്‍ത്താവും ഭര്‍തൃപിതാവും. കുട്ടിയുടെ മരണത്തില്‍ ശ്രീതുവിന്റെ പങ്ക് കണ്ടെത്തണമെന്ന് ഇരുവരും പൊലീസിന് മൊഴി നല്കി. താന്‍ പറയുന്ന കാര്യങ്ങള്‍ ശ്രീതു അനുസരിക്കാറില്ല എന്ന് ഭര്‍ത്താവ് ശ്രീജിത്ത് പറഞ്ഞു. ഭര്‍ത്താവും മകളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല എന്ന് ഭര്‍തൃപിതാവും മൊഴി നല്കി.
അതേസമയം സംഭവത്തില്‍ ജോത്സ്യന് കസ്റ്റഡിയിലായിരുന്നു. തിരുവനന്തപുരം കരിക്കകം സ്വദേശിയായ ജോത്സ്യനെ ചോദ്യം ചെയ്യാനായി ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോത്സ്യനുമായി ബന്ധമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
ദേവേന്ദുവിന്റെ കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മയെ കുറ്റവിമുക്ത ആക്കിയിട്ടില്ലെന്ന് റൂറല്‍ എസ് പി കെ എസ് സുദര്ശന് നേരത്തെ അറിയിച്ചിരുന്നു. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.