Recipe

ട്രെൻഡിങ് ഫ്രഞ്ച് ഫ്രൈസ്, സ്പൈസി ക്രിസ്പി ! | crispy-potato-fry-quick-recipe

ഫ്രഞ്ച് ഫ്രൈസ് ഒരുപാട് നാളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. എന്നാൽ അതിലും രുചികരമായി, ക്രിസ്പിയായി, ഫ്രൈ തയ്യാറാക്കാൻ സാധിക്കും.

ചേരുവകൾ

ഉരുളക്കിഴങ്ങ്- 600 ഗ്രാം
വെള്ളം- 1 ലിറ്റർ
വെള്ളം- 500 മില്ലിലിറ്റർ
എണ്ണ- ആവശ്യത്തിന്
ഉപ്പ്- 1/4 ടീസ്പൂൺ
വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
പപ്രിക്ക- 1ടേബിൾസ്പൂൺ
വറ്റൽമുളക്- 1/2 ടീസ്പൂൺ
മല്ലിയില- 1 ടേബിൾസ്പൂൺ
നാരങ്ങ ജ്യൂസ്- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

600 ഗ്രാം ഉരുളക്കിഴങ്ങ് വട്ടത്തിൽ കട്ടി കുറച്ച് അരിഞ്ഞെടുക്കുക.
ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം എടുത്ത് അര ടീസ്പൂൺ ഉപ്പ് ചേർത്ത് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഒരു മണിക്കൂർ കുതിർത്തു വെയ്ക്കുക.
ശേഷം വെള്ളം കളഞ്ഞ് ഈർപ്പം ഇല്ലാത്ത രീതിയിൽ അവ മാറ്റി വെയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഉരുളക്കിഴങ്ങ് വറുക്കുക.
ക്രിസ്പിയാകുന്നത് വരെ ഇത് വറുക്കുക.
ശേഷം എണ്ണയിൽ നിന്നും മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം. അതിലേയ്ക്ക് അൽപ്പം ഉപ്പ് ചേർത്തിളക്കാം.
മറ്റൊരു ബൗളിൽ ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, രണ്ട് ടീസ്പൂൺ പപ്രിക്കയും, അര ടീസ്പൂൺ വറ്റൽമുളകും, ഒരു ടേബിൾസ്പൂൺ മല്ലിയിലയും, രണ്ട് ടേബിൾസ്പൂൺ നാരങ്ങ ജ്യൂസും ചേർത്തിളക്കുക.
വറുത്തെടുത്ത ഉരുളക്കിഴങ്ങ് ഇതിലേയ്ക്ക് ചേർത്തിളക്കുക.
ശേഷം ഇഷ്ടാനുസരണം കഴിക്കാം.

content highlight: crispy-potato-fry-quick-recipe