Recipe

കട്ടൻ ചായ തണുപ്പിച്ച് കുടിച്ചാലോ? | iced-lemon-tea-recipe

കട്ടൻ ചായ കടുപ്പത്തിൽ ഐസ് ഇട്ട് കുടിച്ചാലോ? സോഷ്യൽ മീഡിയയിൽ ട്രെൻഡിങായ ഐസ്ഡ് ലെമൺ ടീ ട്രൈ ചെയ്തു നോക്കൂ. കിടിലൻ എനർജി ഡ്രിങ്കാണ്

ചേരുവകൾ

വെള്ളം- 500 മില്ലി
ടീ ബാഗ്- 2
പഞ്ചസാര- 4 ടേബിൾസ്പൂൺ
നാരങ്ങ- 1

തയ്യാറാക്കുന്ന വിധം

ഒരു പാനിലേയ്ക്ക് നാല് ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക.
അതിലേയ്ക്ക് ഒരു നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്ത് ചേർക്കുക.
500 മില്ലി വെള്ളം ഒഴിച്ച് കുറഞ്ഞ തീയിൽ തിളപ്പിക്കുക.
ഇതിലേയ്ക്ക് തേയിലപ്പൊടി ചേർക്കുക അല്ലെങ്കിൽ ടീ ബാഗ് ഉപയോഗിക്കാം.
അഞ്ച് മിനിറ്റിനു ശേഷം ചായ തണുത്ത് വരുമ്പോൾ ഒരു നാരങ്ങയുടെ ജ്യൂസ് ചേർക്കുക.
നന്നായി തണുക്കുന്നതിനായി ഫ്രിഡ്ജിൽ വെയ്ക്കാം.
അല്ലെങ്കിൽ ഐസ് ചേർത്ത് കുടിച്ചു നോക്കൂ.

content highlight: iced-lemon-tea-recipe