കൊഴുക്കട്ട കേരളീയരുടെ നാടൻ പലഹാരങ്ങളിൽ ഒന്നാണ്. വറുത്തെടുത്ത അരിപ്പൊടിയിൽ ശർക്കരയും തേങ്ങയും വച്ച് ഉരുട്ടി ആവിയിൽ വേവിച്ചെടുക്കുന്ന നല്ല ചൂടൻ കൊഴുക്കട്ട കഴിക്കേണ്ടതു തന്നെയാണ്
ചേരുവകൾ
- ശർക്കര പൊടിച്ചത്- 1¼ കപ്പ്
- വെള്ളം- ¼ + 2½ കപ്പ്
- തേങ്ങ- 2 കപ്പ്
- ജീരകം- ½ ടീസ്പൂൺ
- ഏലയ്ക്ക- 6 എണ്ണം
- അരിപ്പൊടി- 2½ കപ്പ്
- ഉപ്പ്- ½ ടീസ്പൂൺ
- നെയ്യ്- ½ ടേബിൾസ്പൂൺ
- വെളിച്ചെണ്ണ- ½ ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് ഒന്നേമുക്കാൽ കപ്പ് ശർക്കര പൊടിച്ചതിലേയ്ക്ക് കാൽ കപ്പ് വെള്ളം ചേർത്തിളക്കി അലിയിച്ചെടുക്കുക.
- അതിലേയ്ക്ക് രണ്ട് കപ്പ് തേങ്ങ ചിരകിയത് ചേർത്തിളക്കി വെള്ളം വറ്റിച്ചെടുക്കുക.
- ഇതിലേയ്ക്ക് അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഏലയ്ക്ക ആറെണ്ണം പൊടിച്ചത് എന്നിവ ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- മറ്റൊരു പാനിൽ രണ്ടരകപ്പ് വെള്ളം തിളപ്പിക്കുക.
- അതിലേയ്ക്ക് അര ടീസ്പൂൺ ഉപ്പ് ചേർക്കുക.
- വെള്ളം തിളച്ചതിനു ശേഷം അടുപ്പിൽ നിന്നു മാറ്റുക.
- ഒരു ബൗളിലേയ്ക്ക് രണ്ടര കപ്പ് അരിപ്പൊടിയെടുത്ത് ചൂടാക്കിയ വെള്ളം കുറച്ചു വീതം ഒഴിച്ച് മാവ് തയ്യാറാക്കിയെടുക്കുക.
- ഇതിലേയ്ക്ക് അര ടേബിൾസ്പൂൺ നെയ്യ് കൂടി ചേർക്കുക.
- മാവ് ചെറിയ ഉരുളകളാക്കിയെടുക്കുക.
- അവയ്ക്കുള്ളിലായി തേങ്ങ ചേർത്ത അരപ്പ് വെയ്ക്കുക.
- ഈ ഉരുളകൾ ഇഡ്ഡലി തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക.
content highlight: kozhukkatta-easy-recipe