Recipe

ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ ? അസാധ്യ രുചിയാണ് | dry-grapes-raisins-pickle

പായസത്തിൽ ഇടാൻ മാറ്റി സൂക്ഷിച്ച മുന്തിരി മിച്ചം വന്നാൽ അച്ചാർ ചെയ്തെടുത്തോളൂ.

ചേരുവകൾ

വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
ഉണക്കമുന്തിരി- 100 ഗ്രാം
കടുക്- 1 ടീസ്പൂൺ
വറ്റൽമുളക്- 3 എണ്ണം
കറിവേപ്പില- ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
കാശ്മീരിമുളുകുപൊടി- 2 ടീസ്പൂൺ
പച്ചമുളക്- 1 എണ്ണം
മഞ്ഞൾപ്പൊടി- അരടീസ്പൂൺ
കായം- അരടീസ്പൂൺ
പുളി- 1 കപ്പ് കുതിരത്ത വെള്ളം
ശർക്കര- 3 -4 ടേബിൾസ്പൂൺ
വിനാഗിരി- 1 ടേബിൾസ്പൂൺ
ഉലുവയും കടുകും പൊടിച്ചത്- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രത്തിൽ നാല് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി 100 ഗ്രാം ഉണക്കമുന്തിരി ചേർത്ത് വറുത്തുമാറ്റുക.
  • അതേ എണ്ണയിലേയ്ക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
  • കടുക് പൊട്ടിയതിനു ശേഷം, മൂന്ന് വറ്റൽമുളക്, കുറച്ച് കറിവേപ്പില, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടീസ്പൂൺ, ഒരു പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വേവിക്കുക.
  • അതിലേയ്ക്ക് രണ്ട് ടീസ്പൂൺ കാശ്മീരിമുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ​ കായവും ചേർത്തിളക്കുക.
  • ഒരു കപ്പ് പുളിവെള്ളം ചേർത്ത് തിളച്ചു വരമ്പോൾ മൂന്ന് ടേബിൾസ്പൂൺ ശർക്കര ലായനി ഒഴിച്ചിളക്കുക.
  • ഇതിലേയ്ക്ക് വറുത്ത മുന്തിരി ചേർത്തിളക്കാം.
  • ഒരു ടേബിൾസ്പൂൺ വിനാഗിരി, ഒരു ടേബിൾസ്പൂൺ​ കടുകും ഉലുവയും പൊടിച്ചത് എന്നിവ ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
  • വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

content highlight: dry-grapes-raisins-pickle