Alappuzha

ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്, സംഭവം ആലപ്പുഴയിൽ | case against policeman

ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ആഷിബിനെതിരെയാണ് കേസ്

ആലപ്പുഴ: ആലപ്പുഴയിൽ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ആഷിബിനെതിരെയാണ് കേസ്. ഓട്ടോഡ്രൈവർ സുനിമോനാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടികളുമായി പൊലീസുകാരൻ സഞ്ചരിച്ച ബൈക്കും ഓട്ടോയും തമ്മിൽ തട്ടിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഇതിനിടെ ആഷിബ്  ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിക്കുകയായിരുന്നു. അടിയിൽ സുനിമോന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു.

content highlight : police-officer-helmet-attack-autorickshaw-driver-injured-case-of-attempted-murder