Ernakulam

കൊച്ചിയിൽ വൻ ലഹരി മരുന്നു വേട്ട; പിടിയിലായത് യുവതി ഉൾപ്പെടെ 6 പേർ | kochi-dru-g-bust-six-arrested

മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിലും അയ്യൻ മാസ്റ്റർ ലൈനിലുള്ള ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്

കൊച്ചി ∙ നഗരത്തിൽ വൻ ലഹരി മരുന്നു വേട്ട. കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരു യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് മഹാരാഷ്ട്ര സ്വദേശിയായ യുവതിയെയും മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി സ്വദേശികളായ 5 യുവാക്കളെയും പിടികൂടിയത്. മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിലും അയ്യൻ മാസ്റ്റർ ലൈനിലുള്ള ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്.

മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27), മഹാരാഷ്ട്ര പുണെ സ്വദേശിനി അയിഷ ഗഫാർ സെയ്ത് (39) എന്നിവരെ മയക്കുമരുന്നുമായി ഹോട്ടൽ മുറിയിൽവച്ച്  പിടികൂടി. ഇവരിൽ നിന്ന് 15 ലക്ഷത്തോളം വിലവരുന്ന 300 ഗ്രാമിനടുത്ത് എംഡിഎംഎയും 6.8 ഗ്രാം കഞ്ചാവും 3 ലക്ഷത്തോളം രൂപയും കണ്ടെടുത്തു. അയ്യൻ മാസ്റ്റർ ലൈനിലുള്ള വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 29.16 ഗ്രാം എംഡിഎംഎയും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഫോർട്ടുകൊച്ചി ദ്രോണാചാര്യയ്ക്ക് സമീപമുള്ള വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശി ഷഞ്ജൽ (34), ഇയാൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന മുഹമ്മദ് അജ്മൽ (28) എന്നിവരെ പിടികൂടി. ഇവരിൽനിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പള്ളുരുത്തിയിലെ വെളി ഭാഗത്ത് ബാദുഷ എന്നയാളുടെ വീട്ടിൽനിന്നും 100.89 ഗ്രാം എംഡിഎംഎയും പിടികൂടി.

content highlight: kochi-drug-bust-six-arrested