തിരുവനന്തപുരം∙ വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കുന്നതിനിടെ പോസ്റ്റില്‍ തട്ടി കൈ അറ്റു പോയ ആള് മരിച്ചു. പുല്ലുവിള സ്വദേശി സെഞ്ചിലോസ് (55) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റോബര്‍ട്ട് എന്ന യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കളയിക്കാവിളയ്ക്കു പോയ ബസാണ് നാലു മണിയോടെ പുളിങ്കുടിക്കു സമീപത്തുവച്ച് അപകടത്തില്‍പെട്ടത്.
ബസ് റോഡിനു സമീപത്തുള്ള പോസ്റ്റില്‍ ചേര്ന്നുപോയപ്പോള് സൈഡില്‍ ഇരുന്ന സെഞ്ചിലോസിന്റെ കൈ പോസ്റ്റില്‍ തട്ടുകയായിരുന്നു. കൈ അറ്റു പോയതോടെ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സെഞ്ചിലോസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
content highlight: thiruvananthapuram-ksrtc-bus-accident