സ്കൂൾ വാർഷിക വേദിയിൽ പാട്ടു പാടി ആരാധകരെ കയ്യിലെടുത്ത് മിനിസ്ക്രീൻ താരം ദിവ്യ ശ്രീധർ. ദിവ്യയുടെ പാട്ട് ആസ്വദിക്കുന്ന ഭർത്താവ് ക്രിസ് വേണുഗോപാലിനെയും പുറത്തിറങ്ങിയ വീഡിയോയിൽ കാണാം. സമൂഹം എന്ന സിനിമയിലെ തൂമഞ്ഞിൻ നെഞ്ചിലുറങ്ങി എന്ന ഗാനമാണ് ദിവ്യ പാടിയത്. ക്രിസ് വേണുഗോപാലും നല്ലൊരു ഗായകനാണ്.
സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ, നവമാധ്യമങ്ങളിലൂടെ ചിലർ ഇവരെ അഭിനന്ദിച്ചും ചിലർ പരിഹസിച്ചും രംഗത്തെത്തിയിരുന്നു.
അഭിനയത്തിനു പുറമേ, റേഡിയോ അവതാരകൻ, വോയ്സ് ആർടിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ മേഖലകളിലും ക്രിസ് വേണുഗോപാൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് എന്ന സീരിയലിലാണ് ക്രിസ് അഭിനയിക്കുന്നത്. നിരവധി വേഷങ്ങൾ ചെയ്ത് മിനി സ്ക്രീനിൽ തന്റെതായ കഴിവു തെളിയിച്ച അഭിനേത്രിയാണ് ദിവ്യ ശ്രീധർ.
STORY HIGHLIGHT: kris venugopal enjoys singing of his wife divya sreedhar