Alappuzha

സഹോദരിയുടെ മകനെ മര്‍ദ്ദിച്ചു, ചോദ്യം ചെയ്തവരുടെയെല്ലാം ദേഹത്ത് ആസിഡ് ഒഴിച്ചു, മുൻ സൈനികന് 10 വര്‍ഷം തടവ് വിധിച്ച് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി | ex-soldier jailed

ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി 1 ലെ ജഡ്ജി റോയി വർഗീസ് ആണ് വിധി പ്രസ്താവിച്ചത്.

ഹരിപ്പാട്: ആസിഡ് ആക്രമണത്തിൽ മുൻ സൈനികൻ ചേപ്പാട് തറയിൽ തെക്കേതിൽ കണിച്ചനല്ലൂർ പ്രസന്നൻ നായർ (61) ക്കാണ് പത്ത് വർഷം തടവും അഞ്ചര ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി 1 ലെ ജഡ്ജി റോയി വർഗീസ് ആണ് വിധി പ്രസ്താവിച്ചത്.

2017 ജനുവരി 23 ന് ഏവൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം രാത്രിയിൽ സഹോദരി ഗീതയുടെ മകൻ അരുൺ പ്രസാദിനെ ഇയാൾ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത മറ്റൊരു സഹോദരിയുടെ മകൻ അരുണിന്റെയും കൂടെയുണ്ടായിരുന്ന ഏഴ് വയസ് പ്രായം വരുന്ന മകളുടെയും സഹോദരൻ അഖിൽ, ജയകൃഷ്ണൻ, അയൽവാസി ശാന്തമ്മാൾ, എന്നിവരുടെ ദേഹത്തും പ്രതി സൾഫ്യൂരിക്ക് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ചെന്നതായിരുന്നു കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി.

 

content highlight : ex-soldier-jailed-for-10-years-for-beating-sisters-son-throwing-acid-on-others