കൊച്ചി ∙ വിദേശത്തു വച്ച് വിവാഹം ചെയ്തവർക്ക് നടപടിക്രമങ്ങൾ പൂർണമല്ലെങ്കിൽ ഇന്ത്യയിലെത്തി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഇവർ ഫോറിൻ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യൻ എംബസിയിലെ മാര്യേജ് ഓഫിസർക്ക് മുമ്പാകെ തങ്ങളുടെ വിവാഹം റജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്തോനീഷ്യൻ യുവതിയുമായി അവിടെവച്ച് നടത്തിയ വിവാഹം സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന തൃശൂർ സ്വദേശിയുടെ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നിർണായക വിധി. ഓൺലൈൻ വഴി മാര്യേജ് ഓഫിസർക്ക് അപേക്ഷ നല്കി റജിസ്ട്രേഷൻ നടത്താനും കോടതി ദമ്പതികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
content highlight : kerala-high-court-clarifies-rules-for-overseas-marriage-registration