കൊച്ചി: എറണാകുളത്തെ പൊതുഗതാഗത രംഗത്ത് വൻമാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സീപോർട്ട് – എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട വികസനത്തിന് വേഗം കൂടും. രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ടു സ്ഥലം വിട്ടുകിട്ടുന്നതിനായി പ്രതിരോധ വകുപ്പിനു കീഴിലുള്ള നാഷണൽ ആംഡ് ഡിപ്പോയും (എൻഎഡി) കേരള റോഡ്സ് ആന്റ് ബ്രിഡ്ജ് ഡെവലപ്മെന്റ് കോർപറേഷനും (ആർബിഡിസികെ ) തമ്മിലുള്ള ധാരണാപത്രം വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കൈമാറി. എൻഎഡി ചീഫ് ജനറൽ മാനേജർ ബിപി സിങ്, ആർബിഡിസികെ മാനേജിങ് ഡയറക്ടർ എസ് സുഹാസിനു രേഖ കൈമാറി.
content highlight : kochi-seaport-airport-road-phase-2-development