India

പന്നുവിന്റെ സിഖ് ഫോർ ജസ്റ്റിസ് പ്രത്യേക രാജ്യം ആവശ്യപ്പെടാൻ പ്രേരിപ്പിച്ചു; ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു | threat to indias national security

സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ന്യൂനപക്ഷങ്ങളെയും മണിപ്പുരിലെ ജനങ്ങളെയും സ്വാധീനിച്ച് രാജ്യത്ത് വിഘടനവാദത്തിനു ശ്രമിച്ചെന്ന് കേന്ദ്രം.

ന്യൂഡൽഹി∙ ഗുർപട്‌വന്ത് സിങ് പന്നുവിന്റെ നേതൃത്വത്തിലുള്ള നിരോധിത ഖലിസ്ഥാൻ തീവ്രവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ന്യൂനപക്ഷങ്ങളെയും മണിപ്പുരിലെ ജനങ്ങളെയും സ്വാധീനിച്ച് രാജ്യത്ത് വിഘടനവാദത്തിനു ശ്രമിച്ചെന്ന് കേന്ദ്രം. മുസ്‍ലിം, തമിഴ് വിഭാഗങ്ങളെയും മണിപ്പുരിലെ ക്രിസ്ത്യൻ വിഭാഗക്കാരെയും പ്രത്യേക രാജ്യം ആവശ്യപ്പെടാൻ സിഖ് ഫോർ ജസ്റ്റിസ് പ്രേരിപ്പിച്ചെന്ന് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് കേന്ദ്രം പറയുന്നു. എസ്എഫ്ജെയ്ക്ക് 2020ൽ പ്രഖ്യാപിച്ച വിലക്ക് 5 വർഷത്തേക്കു കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായുള്ള ട്രൈബ്യൂണൽ വിധിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

content highlight : gurpatwant-singh-pannun-sfj-a-threat-to-indias-national-security