Ernakulam

കൊച്ചിയിൽ വഴിയോരത്ത് ഇനി ആരും അന്തിയുറങ്ങേണ്ട, അഭയമാകാൻ നൈറ്റ് ഷെൽട്ടർ വരുന്നു; പദ്ധതി ഇങ്ങനെ | night shelter project

ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ജിസിഡിഎയും സംയുക്തമായാണ് അശരണർക്ക് ആശ്വാസമാകുന്ന പദ്ധതി നടപ്പാക്കുന്നത്.

കൊച്ചി: കൊച്ചി നഗരത്തിൽ രാത്രിയിൽ വഴിയോരത്ത് ഉറങ്ങുന്നവർക്കായി നൈറ്റ് ഷെൽട്ടർ വരുന്നു. ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ജിസിഡിഎയും സംയുക്തമായാണ് അശരണർക്ക് ആശ്വാസമാകുന്ന പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ഭിക്ഷാടന നിരോധനവുമായി ബന്ധപ്പെട്ട് മേയർ എം അനിൽകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെയും സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെയും സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

content highlight : night-shelter-project-coming-in-kochi