Movie News

ഒരു വടക്കൻ വീരഗാഥ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു – oru vadakkan veeragadha preview show

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ഒരു വടക്കന്‍ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ് ഫിലിംസിൽ നടന്ന പ്രിവ്യൂ ഷോയിൽ ചിത്രത്തിന്റെ സംവിധായകൻ ഹരിഹരൻ, ക്യാമറ അസിസ്റ്റന്റ് ആയിരുന്ന രവിചന്ദ്രൻ, സിനിമയിൽ കണ്ണപ്പൻ ഉണ്ണിയായി അഭിനയിച്ച റഷീദ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 7 ന് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തും.

35 വർഷങ്ങൾക്ക് ശേഷം സിനിമ കണ്ടതിന്റെ സന്തോഷം സിനിമട്ടോഗ്രാഫർ രവി ചന്ദ്രൻ പങ്കുവെച്ചു. റീ മാസ്റ്റേർഡ്–റീ എഡിറ്റഡ് പതിപ്പാകും പ്രേക്ഷകർക്ക് ദൃശ്യമാവുക. ചിത്രം റീ മാസ്റ്ററിങ് ചെയ്തിരിക്കുന്നത് മാറ്റിനീ നൗ ആണ്. 1989ല്‍ ആദ്യമായി ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയമായിരുന്നു. കൂടാതെ സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.

മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.

STORY HIGHLIGHT: oru vadakkan veeragadha preview show