Kerala

വീടിനു തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ച സംഭവം; മകന്‍ കസ്റ്റഡിയില്‍ – alappuzha fire accident elderly couple dies

ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തില്‍ മകൻ വിജയൻ പോലീസ് കസ്റ്റഡിയിൽ. കൊറ്റോട്ട് വീട്ടിൽ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. കൂടാതെ മകൻ വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും രണ്ട് ദിവസം മുമ്പും വിജയന്‍ മാതാപിതാക്കളെ മര്‍ദിച്ചിരുന്നുവെന്നും വൃദ്ധ ദമ്പതികളുടെ കൊച്ചുമകന്‍ വിഷ്ണു പ്രതികരിച്ചു.

പുലർച്ചെയാണു സംഭവം നടന്നത്. എങ്ങനെ തീപിടിച്ചു എന്നു വ്യക്തമല്ല. തീപിടിത്തത്തിൽ ദുരൂഹത സംശയിക്കുന്നെന്നു പറഞ്ഞ പോലീസ് ദമ്പതികളുടെ മകൻ വിജയനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.

STORY HIGHLIGHT: alappuzha fire accident elderly couple dies