India

ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിന് തീപിടിച്ച് ഉഗ്രസ്ഫോടനം – gas cylinder explosion

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിന് തീപിടിച്ച് ഉഗ്രസ്ഫോടനം. ഇന്നു പുലർച്ചെ താന ടീല മോഡ് ഏരിയയിലെ ഡൽഹി-വസീറാബാദ് റോഡിൽ ഭോപുര ചൗക്കിലാണ് സംഭവം. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം മൂന്നു കിലോമീറ്റർ ദൂരെ വരെ കേട്ടു. പ്രദേശത്തെ ഒരു വീടിനും ഒരു ഗോഡൗണിനും കേടുപാടുകൾ സംഭവിച്ചു. ആളപായമോ പരുക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് തുടർന്നതിനാൽ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ട്രക്കിനു സമീപം എത്താൻ സാധിച്ചില്ലെന്ന് ചീഫ് ഫയർ ഓഫിസർ രാഹുൽ കുമാർ പറഞ്ഞു. ‘രണ്ടു മൂന്നു വീടുകളിലേക്കും ചില വാഹനങ്ങളിലേക്കും തീ പടർന്നു. തീ പൂർണമായും അണച്ചുകഴിഞ്ഞു.’ അദ്ദേഹം പറഞ്ഞു. നൂറിലധികം സിലിണ്ടറുകൾ ട്രക്കിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്ന് സമീപത്തെ വീടുകൾ പോലീസ് ഒഴിപ്പിച്ചു.

STORY HIGHLIGHT: gas cylinder explosion