കോട്ടയം കടുത്തുരുത്തിയിൽ വിവാഹത്തിന് ശേഷം വധുവിനെ കബളിപ്പിച്ചു വരൻ കടന്നു കളഞ്ഞെന്നു പരാതി. റാന്നി സ്വദേശിയായ യുവാവിന് എതിരെയാണ് കടുത്തുരുത്തി സ്വദേശിയായ യുവതിയും കുടുംബവും പരാതി നൽകിയത്. പത്തനംതിട്ട റാന്നിയിലാണ് സംഭവം.
ജനുവരി 23നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം തന്നെ വരൻ വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വിദേശത്തേക്ക് മടങ്ങുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ഇതുകാണിച്ചാണ് യുവതിയും കുടുംബവും പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് കേസെടുത്തു. കേസിൽ അടിമുടി ദുരൂഹതയാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
STORY HIGHLIGHT: complaint that the bridegroom cheated the bride