Kozhikode

പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി – plus two student found hanging dead

കോഴിക്കോട് കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ.

കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHT: plus two student found hanging dead