അമിതഭാരം പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള വഴികളാണ് പലരും തേടുന്നത്. അതിന് പട്ടിണി കിടക്കുന്ന ആളുകളുമുണ്ട്. എന്നാൽ അങ്ങനെ ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ ഭക്ഷണവും വ്യായാമവുമൊക്കെ ഇതിൽ വളരെ പ്രധാനമാണ്. എന്നാൽ ജിമ്മിൽ പോയി പൈസ ചിലവാക്കാതെ, വീട്ടിലെ കസേര ഉപയോഗിച്ച് വണ്ണം കുറയ്ക്കാന്‍ സാധിക്കും. എങ്ങനെയാണെന്നല്ലേ ?
പുഷ്അപ്പ്
നല്ല കനമുള്ള മരത്തിന്റെ ഒരു കസേര എടുക്കുക. ഇരു വശത്തും പിടിയുള്ള കസേര നോക്കി എടുക്കാന്‍ ശ്രദ്ധിക്കുക. കസേര ചുമരിനോട് ചേര്‍ത്ത് വെച്ചതിന് ശേഷം, കസേരയുടെ ഇരു പിടിയിലും കൈകള്‍ ഓരോന്ന് വീതം വെച്ച് ചുമരില്‍ പുഷ്അപ്പ് ചെയ്യുന്ന രീതിയില്‍ പുഷ്അപ്പ് ചെയ്യുക. മൂന്ന് സെറ്റ് പുഷ്അപ്പ് ചെയ്യണം. തുടക്കത്തില്‍ ഒരു സെറ്റില്‍ 5 പുഷ്അപ്പ് ചെയ്യാന്‍ ശ്രമിക്കുക. ഓരോ ദിവസവും എണ്ണം കൂട്ടിക്കൊണ്ട് വരാന്‍ ശ്രദ്ധിക്കുക. പുഷ്അപ്പ് ചെയ്യുന്നത് കൈകളിലേയും, നെഞ്ചിലേയും പേശികള്‍ ബലപ്പെടാന്‍ സഹായിക്കുന്നതാണ്.
ഇരുത്തം
ഒരു കസേര എടുത്ത് ചുമരിനോട് ചേര്‍ത്ത് വെയ്ക്കുക. ഇത്തവണ കൈപിടികള്‍ ചുമരിന് മുഖാമുഖമായി വരുന്ന വിധത്തില്‍ കസേന തിരിച്ച് വേണം വെയ്ക്കാന്‍. അതിനുശേഷം കസേരയില്‍ പിടിച്ച് മുട്ട് മടക്കി സാധിക്കുന്നത്ര താഴ്ചയില്‍ സാവാധനത്തില്‍ ഇരിക്കുക. അതേ വേഗതയില്‍ എഴുന്നേല്‍ക്കുക. ഇത്തരത്തില്‍ 3 സെറ്റ് വീതം ചെയ്യുക. ഓരോ സെറ്റിലും 10 എണ്ണ വീതം ചെയ്യണം.
സൈക്ലിംഗ്
കസേന ചുമരിനോട് ചേര്‍ത്ത് ഇട്ടതിന് ശേഷം അതില്‍ ഇരിക്കുക. അതിനുശേഷം ഇരുകാലുകളും പൊന്തിച്ച് സൈക്കിള്‍ ചവിട്ടുന്ന മാതൃകയില്‍ തുടര്‍ച്ചയായി ചവിട്ടുക. കൈകള്‍ കസേരയില്‍ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ 10 എണ്ണം വീതമുള്ള മൂന്ന് സെറ്റ് ചെയ്യുന്നത് നല്ലതാണ്.
കാല്‍ പൊന്തിക്കുന്നത്
കസേര ചുമരിനോട് ചേര്‍ത്ത് ഇട്ടതിനു ശേഷം ഇതില്‍ ഇരിക്കുക. അതിനുശേഷം ഇരുകാലുകളും നെഞ്ച് വരെ ഉയര്‍ത്തി, നിലത്ത് തൊടാത്ത വിധത്തില്‍ താഴ്ത്തി, വീണ്ടും ഉയര്‍ത്തുക. ഇത്തരത്തില്‍ തുടര്‍ച്ചയായി ചെയ്യുക. ഇത് വയറ്റിലെ കൊഴുപ്പ് കുറയ്്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.
ഈ വ്യായമങ്ങളുടെ കൂടെ ജോഗിംഗ്, വള്ളിച്ചാട്ടം എന്നിവയും ശീലിച്ചാല്‍ വണ്ണം വളരെ എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.