Health

ദിവസവും ഓട്സ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അതിന്റെ ദോഷവശങ്ങളും അറിഞ്ഞിരുന്നോളൂ | what are the side effects of eating oats daily

തയ്യാറാക്കി ഉപയോഗിക്കാനുള്ള എളുപ്പത്തിന് പലരും ഇന്‍സ്റ്റന്റ് ഓട്‌സ് ഉപയോഗിക്കുന്നു

രാവിത്തെ മലയാളികളുടെ അടുക്കള ഭരിച്ചിരുന്ന പുട്ടും കടലയും, അപ്പവും മുട്ടക്കറിയും എല്ലാം പുറത്തായത് അടുത്തിടെ അവിടെ കയറിക്കൂടിയ ഓട്സ് കാരണമാണ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ഓട്സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. പാലിൽ കുറുക്കിയും, ഉപ്പുമാവ് ഉണ്ടാക്കിയും, സാലഡിൽ ചേർത്തും, സ്മൂത്തിയാക്കിയുമെല്ലാം പല രീതിയിലാണ് കഴിക്കാറ്. ഓട്‌സ് പതിവാക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍‌ ലഭിക്കുന്നതിനോടൊപ്പം ഒട്ടനവധി ദോശവശങ്ങളും ഇതിനുണ്ട്.

ഒരു തരം മുഴുവന്‍ ധാന്യമാണ് ഓട്‌സ്. പോഷകങ്ങളുടെ കലവറയാണ് ഓട്‌സ്(Avena Sativa). റോള്‍ഡ് ഓട്‌സ്(Rolled Oats), ക്രഷ്ഡ് ഓട്‌സ് (Crushed Oats), സ്റ്റീല്‍-കട്ട് ഓട്‌സ്(Steel-Cut oats) എന്നിങ്ങനെ പലതരം ഓട്‌സ് വിപണിയില്‍ ലഭ്യമാണ്. തയ്യാറാക്കി ഉപയോഗിക്കാനുള്ള എളുപ്പത്തിന് പലരും ഇന്‍സ്റ്റന്റ് ഓട്‌സ്( Instant Oats) ഉപയോഗിക്കുന്നു.

40.5 ഗ്രാം ഓട്‌സ് എടുത്താല്‍ അതില്‍ എത്രത്തോളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് നോക്കാം.

ഫോസ്ഫറസ്: 13.3%
കോപ്പര്‍: 17.6%
അയേണ്‍: 9.4%
സിങ്ക്: 13.4%
മഗ്‌നീഷ്യം: 13.3%

കൂടാതെ, കാല്‍ത്സ്യം, പൊട്ടാസ്യം, വിറ്റമിന്‍ ബി6, നാരുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ, നാരുകള്‍ പ്രോട്ടീന്‍, കൊഴുപ്പ്(Fat), കാലറി എന്നിവയും ഓട്‌സില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് വേവിച്ച ഓട്‌സ് എടുത്താല്‍ അതില്‍;

കാര്‍ബ്‌സ്: 27.4 ഗ്രാം
പ്രോട്ടീന്‍: 5.3 ഗ്രാം
കൊഴുപ്പ്: 2.6 ഗ്രാം
നാരുകള്‍: 4 ഗ്രാം
കാലറി: 153.5 ഗ്രാം എന്നിങ്ങനെ അടങ്ങിയിരിക്കുന്നു.

ഗുണങ്ങള്‍

ഓട്‌സില്‍ ആന്റിഓക്‌സിഡന്റ്‌സ് ധാരാളം ആടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ്. ‘നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍’ പ്രസിദ്ധീകരിച്ച ദി എഫക്ട് ഓഫ് ഓട് ഇന്‍ഗ്രിഡിയന്റ്‌സ് ഓണ്‍ ബ്ലഡ് പ്രഷര്‍ ഇന്‍ സ്‌പോണ്‍ഡേനിയസ്ലി ഹൈപ്പര്‍ടെന്‍സീവ് റാറ്റ്‌സ് എന്ന പഠനത്തില്‍ ഓട്‌സ് കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കുന്നതായി പറയുന്നു. കൂടാതെ, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ്(Oxidative Stress) കുറയ്ക്കാനും ഓട്‌സ് സഹായിക്കുന്നു.

ഓട്‌സില്‍ ദഹിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ദഹന പ്രശ്‌നങ്ങള്‍ കുറയുന്നു. വണ്ണം കുറയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറവായതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓട്‌സ് നല്ലതാണ്.

ദോഷവശങ്ങള്‍

ശരിയായ വിധത്തില്‍ ഓട്‌സ് കഴിച്ചില്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഒരു ദിവസം മൂന്ന് ടീസ്പൂണില്‍ കൂടുതല്‍ ഓട്‌സ് കഴിക്കാന്‍ പാടുള്ളതല്ല. ഓട്‌സ് കഞ്ഞി രൂപത്തില്‍ അമിതമായി വേവിച്ച് കഴിക്കുന്നതും നല്ലതല്ല. അമിതമായി വേവിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. ഓട്‌സില്‍ ഗ്ലൂട്ടന്‍ ഉള്ളതിനാല്‍, അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. ഓട്‌സ് അമിതമായി കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പ്രത്യേകിച്ച് വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഓട്‌സിന്റെ കൂടെ മറ്റു പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങളും കഴിക്കുക. ഓട്‌സ് മാത്രം കഴിച്ചാല്‍ പോകക്കുറവ് ഉണ്ടാകാം. അതിനാല്‍ ശരിയായ രീതിയില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.