കേന്ദ്ര ബജറ്റ് അവതരണം പൂര്‍ത്തിയായിരിക്കുകയാണ്. സാധാരണക്കാരെ സംബന്ധിച്ച വലിയ ചര്‍ച്ച ഇനി വില കുറയുന്നവയും വില കൂടുന്നവയും എന്തൊക്കെയാണെന്നാണ്. ബജറ്റ് പ്രഖ്യാപനം അനുസരിച്ച് മൊബൈൽ ഫോൺ ബാറ്ററികളുടെയും നിരവധി ജീവൻ രക്ഷാ മരുന്നുകളുടെയും വില കുറയും.
വില കുറയുന്നവ
36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ഇവയുടെ വില കുറയും.
ആറ് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു. ഇവയുടെ വിലയും കുറയും
മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും.
ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയും.
ചെരുപ്പ്, തുകല്‍
കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്‌തുക്കള്‍
മറൈൻ ഉൽപ്പന്നങ്ങൾ
വില കൂടുന്നവ
ഇൻ്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വർധിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചു.
ഫ്ലാറ്റ് പാനൽ ഡിസ്പ്ലേ
നെയ്‌ത തുണിത്തരങ്ങൾ