സമസ്തയിലെ വിഭാഗീയതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ തീരുമാനമെടുക്കാൻ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. വിഷയത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം.
സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമിതിയാണത്. അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
വേദികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുത്. അനുസരണ വേണമെന്നും സ്വാദിഖലി തങ്ങള്‍ കൂട്ടിച്ചേർത്തു. വാഫി വാഫിയ്യക്ക് എതിരെ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ ഘട്ടത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം.
















