കട്ലെറ്റുകൾ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബീറ്റ്റൂട്ട് കൊണ്ട് രുചികരമായ ഒരു ഹെൽത്തി കട്ലെറ്റ് തയ്യാറാക്കിയാലോ. ആരും വേണ്ടെന്ന് പറയില്ല.
ചേരുവകൾ
- ബീറ്റ്റൂട്ട്- 2 മീഡിയം സൈസ്
- ഉരുളക്കിഴങ്ങ്- മൂന്ന് മീഡിയം സൈസ്
- മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
- കശ്മീരി മുളകുപൊടി- അര ടീസ്പൂൺ
- പെരുംജീരകം പൊടി- 1 ടീസ്പൂൺഗരം
- മസാല പൗഡർ- അര ടീസ്പൂൺ
- മല്ലിപ്പൊടി- 1 ടീസ്പൂൺ
- ചാട്ട് മസാല- 1 ടീസ്പൂൺ
- നാരങ്ങാ നീര്- 1 ടീസ്പൂൺ
- പച്ചമുളക്- 1
- ഉപ്പ്- ആവശ്യത്തിന്
- ഇഞ്ചി ചതച്ചത്- 1 ടീസ്പൂൺ
- അരിപ്പൊടി- രണ്ട് ടേബിൾ സ്പൂൺ
- റവ- അര കപ്പ്
- എണ്ണ- വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിലോ പ്രഷർ കുക്കറിലോ ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പിട്ട് വേവിക്കുക. വെള്ളം വാർത്തതിനു ശേഷം ബീറ്റ്റൂട്ടിന്റെയും ഉരുളക്കിഴങ്ങിന്റെയും തൊലി നീക്കി ഗ്രേറ്റ് ചെയ്യുക. എല്ലാ മസാലകളും പച്ചമുളക് അരിഞ്ഞതും ഉപ്പും അരിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇവ കട്ലെറ്റിന്റെ പരുവത്തിൽ പരത്തുക. ശേഷം വറുത്തെടുത്ത റവ ഒരു പ്ലേറ്റിൽ വെക്കുക. പരത്തിയ കട്ലെറ്റ് റവയിൽ മുക്കിയെടുക്കുക. പാനിൽ എണ്ണയൊഴിച്ച് നന്നായി ചൂടായതിനു ശേഷം കട്ലെറ്റുകൾ ഓരോന്നായി വറുത്തെടുക്കുക.
STORY HIGHLIGHT : beetroot cutlet