മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തുകയും പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത താരമാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. പൊതുവെ ബോള്‍ഡ് കഥാപാത്രങ്ങളാണ് മറീനയെ തേടി എത്താറുള്ളത്. ചുരുണ്ട മുടിയാണ് മറീനയുടെ ഐഡന്റിറ്റി. സോഷ്യല്‍ മീഡിയയിലും സജീവമാണ് മറീന. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ചര്‍ച്ചയാകാറുണ്ട്. തന്റെ കാഴ്ചപ്പാടുകളിലൂടേയും മറീന വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു വലിയ നടിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മറീന.
”ഞാന്‍ ഒരു ലൊക്കേഷനില്‍ പോയപ്പോള്‍ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താര പദവിയിലുള്ള ഒരു സ്ത്രീയില്‍ നിന്നാണ് എനിക്ക് ആ അനുഭവം ഉണ്ടായത്. അവര്‍ വളരെ ഫ്രണ്ട്‌ലി ആയിട്ടു തന്നെയായിരുന്നു എന്നോട് പെരുമാറിയിരുന്നത്. പതിയെ ആയിരുന്നു മാറ്റം. അന്ന് ഞാന്‍ ലൊക്കേഷനില്‍ പോയപ്പോള്‍ അവര്‍ കാറിന്റെ ഡോര്‍ ശക്തമായി വലിച്ചടച്ച് എന്നോട് എന്തോ വലിയ ദേഷ്യം ഉള്ളതു പോലെ പെരുമാറി. ഞാന്‍ ഞെട്ടിപ്പോയി” എന്നാണ് മറീന പറയുന്നത്.
അന്ന് ഞാന്‍ ആ വണ്ടിയില്‍ ഉണ്ടായിരുന്നു. ഞാന്‍ കാറില്‍ കയറി ഇരുന്നതാണ് പ്രശ്‌നമെന്ന് തോന്നുന്നു. അത് കാര്‍ ഡ്രൈവര്‍ക്ക് പോലും വിഷമമുണ്ടാക്കിയെന്നാണ് മറീന പറയുന്നത്. ഒരേ കാരവനില്‍ കയറാന്‍ സമ്മതിക്കില്ല. അതാണ് അന്ന് അവിടെ ഉണ്ടായത്. ഒരു സ്ത്രീയില്‍ നിന്നും അത്തരം ഒരു അനുഭവം ഉണ്ടാകുമ്പോള്‍ അത് നമ്മളെ നന്നായി ബാധിക്കുമല്ലോ എന്നാണ് താരം ചോദിക്കുന്നത്.
ഇത്തരം അനുഭവങ്ങളുണ്ടെങ്കിലും മലയാള സിനിമ ഉപേക്ഷിച്ച് പോകണം എന്ന് തോന്നിയിട്ടില്ലെന്നാണ് മറീന പറയുന്നത്.. ഇന്‍ഡസ്ട്രിയില്‍ ഉള്ള ചില ആളുകള്‍ക്ക് മാത്രമാണ് പ്രശ്‌നമുള്ളതെന്നാണ് താരം പറയുന്നത്. ചില ആളുകളെ ഇന്‍ഡസ്ട്രിയ്ക്ക് ആവശ്യമില്ല. അതിന്റെ ഒരു ഒഴിവാക്കല്‍ പ്രക്രിയയാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്നതെന്നും മറീന അഭിപ്രായപ്പെട്ടു. ഇന്ന് ഒരാള്‍ക്ക് കാസ്റ്റിംഗ് കൗച്ചിന് വേണ്ടി ചോദിക്കാന്‍ തന്നെ ഭയം ഉണ്ടാകണം. നാല് വര്‍ഷം കഴിഞ്ഞാവും പണി വരുമെന്ന ബോധം അവര്‍ക്ക് വേണം. അതുകൊണ്ട് ഈ ക്രിയ നടക്കട്ടെ എന്നാണ് താരം പറയുന്നത്.
ഇത്രയും വര്‍ഷത്തെ കലാജീവിതത്തില്‍ സംവിധായകനില്‍ നിന്നോ മറ്റോ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും മറീന വ്യക്തമാക്കുന്നുണ്ട്. പക്ഷെ നമുക്ക് പരിചയം ഇല്ലാത്ത ആളുകളില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായിട്ടുള്ളതെന്നാണ് താരം പറയുന്നത്. അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ടെന്നും അത് വളരെ വിഷമിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു.
സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് മറീന കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് എബി, ഹാപ്പി വെഡ്ഡിംഗ്‌സ്, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടുകയായിരുന്നു. വിവേകാനന്ദന്‍ വൈറലാണ്, ഞാന്‍ കണ്ടതാ സാറേ എന്നിവയാണ് പോയ വര്‍ഷം മറീനയുടേതായി തീയേറ്ററിലെത്തിയ സിനിമകള്‍. ബിഹൈന്‍ഡ് ആണ് അണിയറയിലുള്ള സിനിമ. സിനിമയ്ക്ക് പുറമെ ഷോര്‍ട്ട് ഫിലിമുകളിലും മറീന അഭിനയിച്ചിട്ടുണ്ട്.