ആര്‍മി ഡെന്റല്‍ കോര്‍പ്സിന്റെ 84-ാമത് സ്ഥാപക ദിനം ഇന്ന് പാങ്ങോട് സൈനിക ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആഘോഷിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരത്തെ മിലിട്ടറി ഡെന്റല്‍ സെന്ററിലെ കമാന്‍ഡിംഗ് ഓഫീസര്‍, സൈനിക ആശുപത്രിയിലെയും പാങ്ങോട് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരും ജെസിഒമാരും വിമുക്തഭടന്മാരും പരിപാടിയില്‍ പങ്കെടുത്തു.
1941ല്‍ 7 ഡെന്റല്‍ ഓഫീസര്‍മാരുമായി ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസസിന്റെ ഒരു ഡെന്റല്‍ ശാഖയായി ആരംഭിച്ച ആര്‍മി ഡെന്റല്‍ കോര്‍പ്സ്, യുദ്ധത്തിലും സമാധാനത്തിലും സൈനികര്‍ക്ക് ആരോഗ്യ സംരക്ഷണ സേവന ദാതാക്കളാണ്. സേവനത്തിലുള്ള ഉദ്യോഗസ്ഥരുടെയും മുന്‍ സൈനികരുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യം പരിപാലിക്കാന്‍ 800-ലധികം ഉദ്യോഗസ്ഥരും 2000-ലധികം മറ്റ് റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഇന്ത്യന്‍ സായുധ സേനയുടെ ഒരു സേവന വിഭാഗമാണ് ആര്‍മി ഡെന്റല്‍ കോര്‍പ്‌സ്.
ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും ഇവരുടെ സേവനം ലഭ്യമാണ്. 1950ല്‍ കോര്‍പ്‌സിന്റെ പേര് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസസ് (ഡെന്റല്‍) എന്നതില്‍ നിന്ന് ആര്‍മി ഡെന്റല്‍ കോര്‍പ്‌സ് എന്നാക്കി. മേജര്‍ ജനറല്‍ കര്‍ത്താര്‍ സിംഗ്, ആര്‍മി ഡെന്റല്‍ കോര്‍പ്‌സിന്റെ ആദ്യ ജനറല്‍ ഓഫീസറായിരുന്നു ഓറല്‍ ഹെല്‍ത്ത് കെയറിലെ വര്‍ദ്ധിച്ചുവരുന്ന അവബോധവും ഊന്നലും AD കോര്‍പ്‌സിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. അതിന്റെ അഡീഷനല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡെന്റല്‍ സര്‍വീസസ് ഓഫീസ് 2001ല്‍ ലെഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡെന്റല്‍ സര്‍വീസ് ആയി ഉയര്‍ത്തപ്പെട്ടു.
കൂടാതെ 2006ല്‍ ഡെന്റല്‍ കോര്‍പ്‌സിന് അതിന്റെ കേണല്‍ കമാന്‍ഡന്റ് പദവിയും ലഭിച്ചു. കോര്‍പ്സ് അതിന്റെ അര്‍പ്പണബോധത്തോടെയും സേവനത്തിലൂടെയും രാജ്യത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ മിക്കവാറും എല്ലാ പ്രധാന ഓപ്പറേഷനുകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട് കൂടാതെ എല്ലാ യു.എന്‍ മിഷനുകളിലും അവരുടെ സാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ ഡെന്റല്‍ സെന്ററുകളിലും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്, നമ്മുടെ യുദ്ധ സൈനികര്‍ക്ക് ലോകത്ത് ലഭ്യമായ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ കോര്‍പ്‌സ് ഒരുക്കുന്നു.
സൈനികറില്ലേക്ക് എത്തുക’ എന്ന കോര്‍പ്സിന്റെ ധാര്‍മ്മികതമായ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചത്തിലൂടെയും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്തിലൂടെയും കോര്‍പ്സ് കഴിഞ്ഞ 84 വര്‍ഷത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ സാധിച്ചു.
CONTENT HIGH LIGHTS; Army Dental Corps Foundation Day observed at Pangod Military Base: 84 years of Dental Corps started in 1941 with 7 Dental Officers