ബിജെപി സർക്കാർ വന്നതിനുശേഷം കേരളം വിസ്മരിക്കപ്പെട്ട രീതിയിലായെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. എന്താണ് കേരളത്തിനായി കേന്ദ്രം നൽകിയിരിക്കുന്നത്. പറഞ്ഞ വാക്കെങ്കിലും പാലിക്കാൻ സാധിക്കണം.
കേരളത്തിൽ എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ബിജെപിയുടെ മന്ത്രിമാരോ എംപിമാരോ നേതാക്കളോ അത് പറയട്ടെ. വാക്ക് പാലിക്കുന്ന സ്വഭാവം ബിജെപി സർക്കാറിന് ഇല്ല. ഇന്ത്യയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് തൊഴിലില്ലായ്മയാണ്. അത് പരിഹരിക്കാൻ ഒന്നും കാണുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.