Kerala

കോസ്റ്റ് ഗാർഡ് ദിനത്തിൽ കേരള ഗവർണർക്കൊപ്പം കടലിൽ ഒരു ദിനം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 49-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. കോസ്റ്റ് ഗാർഡ് (കേരളം & മാഹി) ജില്ലാ ആസ്ഥാനം ഇന്ന് ഡേ അറ്റ് സീ എന്ന പരിപാടി കൊച്ചിയിൽ സംഘടിപ്പിച്ചു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായിരുന്നു.

കോസ്റ്റ് ഗാർഡ് കപ്പലായ സമർഥിൽ എത്തിയ കേരള ഗവർണർക്ക് ആചാരപരമായ ഗാർഡ് പരേഡ് നൽകി. കോസ്റ്റ്ഗാർഡ് കേരള-മാഹി കമാൻഡർ, ഡി.ഐ.ജി എൻ.രവി, ഗവർണറെ കപ്പലിൽ സ്വീകരിച്ചു. കടലിലെ ഒരു ദിവസം എന്ന ഈ പരിപാടിയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും മലിനീകരണ നിയന്ത്രണം ആൻ്റി പൈറസി & ബോർഡിംഗ്, വെർട്ടിക്കൽ റീപ്ലനിഷ്മെൻ്റ്, സ്റ്റീം പാസ്റ്റ് ബൈ ഷിപ്പുകൾ, ഫ്ലൈ പാസ്റ്റ് ബൈ എയർക്രാഫ്റ്റ് തുടങ്ങിയ കോസ്റ്റ്ഗാർഡിൻ്റെ എല്ലാ പ്രവർത്തനങ്ങളും പ്രദർശിപ്പിച്ചു. കോസ്റ്റ് ഗാർഡിൻ്റെ സമർഥ്, സാക്ഷം, അർൺവേശ്, അഭിനവ്, സി-410, സി-162, എ.ബി ഊർജ പ്രവാഹ എന്നീ കപ്പലുകളും ഡോർണിയർ, ചേതക് എന്നീ എയർക്രാഫ്റ്റുകളും പരിപാടിയിൽ പങ്കെടുത്തു.