Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

മനുഷ്യർ ‘അന്യഗ്രഹജീവി’കളോ! ബെന്നു ഛിന്നഗ്രഹ സാമ്പിള്‍ നല്‍കുന്ന ജീവന്‍റെ സൂചനകള്‍ ! | asteroid-bennu-contain-the-chemical-building-blocks-of-life

അപ്പോൾ ഭൂമിയിലെ എല്ലാ ജീവികളും അന്യഗ്രഹജീവികളാണോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 1, 2025, 08:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മുടെ സൗരയൂഥത്തിൽ നിരവധി ഗ്രഹങ്ങൾ, കുള്ളൻ ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ തുടങ്ങിയവയുണ്ട്. എന്നാൽ ഭൂമി മാത്രമാണ് ജീവനുള്ളയിടം എന്നാണ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. അതേസമയം ബഹിരാകാശത്തെ മറ്റനേകം ഇടങ്ങളില്‍ ജീവനുണ്ടായേക്കാം എന്ന് ഗവേഷകര്‍ കരുതുന്നു. ജ്യോതിശാസ്ത്രജ്ഞർ ‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിന്‍റെ സാമ്പിളുകളിൽ നിന്നും ജീവന്‍റെ ‘അടിസ്ഥാന നിർമ്മാണ ബ്ലോക്കുകൾ’ കണ്ടെത്തി എന്നാണ് നാസയുടെ സ്ഥിരീകരണം. നാസയുടെ ഒസിരിസ്-റെക്സ് ദൗത്യമാണ് ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകള്‍ ഭൂമിയിലെത്തിച്ചത്. ഭൂമിയിലെ ജീവൻ ബഹിരാകാശത്ത് നിന്നും വന്നതാണോ എന്നതിനെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ സാമ്പിളുകളുടെ ഫലം.

ബെന്നു ഉൽക്കാശിലയിൽ നിന്ന് മടങ്ങിയ നാസയുടെ ഒസിരിസ്-റെക്സ് ബഹിരാകാശ പേടകത്തിൽ നിന്നുള്ള സാമ്പിളുകൾ ആ ഛിന്നഗ്രഹത്തിൽ ജീവന്‍റെ നിര്‍മിതിക്കാവശ്യമായ ഘടകങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. ഒസിരിസ്-റെക്സ്  കൊണ്ടുവന്ന മണ്ണിന്‍റെയും പൊടിയുടെയും സാമ്പിളുകൾ ലോകത്തിന് വളരെ ഉപകാരപ്രദമാണെന്ന് നാസയുടെ സാമ്പിൾ റിട്ടേൺ മിഷൻ വെളിപ്പെടുത്തുന്നു. ഈ നാസ പേടകം 1650 അടി വീതിയുള്ള ഛിന്നഗ്രഹത്തിന്‍റെ സാമ്പിൾ എടുത്ത് ഭൂമിയിലേക്ക് അയച്ചു. ഈ സാമ്പിളിന്‍റെ ആദ്യ റിപ്പോർട്ട് പുറത്തുവന്നതായി കഴിഞ്ഞദിവസം നാസ അറിയിക്കുകയായിരുന്നു. ഡിഎൻഎയുടെയും ആർഎൻഎയുടെയും അഞ്ച് ന്യൂക്ലിയോബേസുകളും പ്രോട്ടീനുകളിൽ കാണപ്പെടുന്ന 20 അമിനോ ആസിഡുകളിൽ 14 എണ്ണവും ഇതിൽ അടങ്ങിയിരിക്കുന്നു. അപ്പോൾ ഭൂമിയിലെ എല്ലാ ജീവികളും അന്യഗ്രഹജീവികളാണോ? അവർ ഉൽക്കാശിലകളിൽ നിന്നാണോ വന്നത് എന്നാണ് കൗതുകമുണര്‍ത്തുന്ന പുതിയ ചോദ്യം.

നേച്ചർ അസ്ട്രോണമിയിൽ ബെന്നു ഛിന്നഗ്രഹത്തെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെന്നു സാമ്പിളുകളില്‍ നിന്ന് ലഭിച്ച ഫലങ്ങൾ വളരെ ആശ്ചര്യകരമാണെന്ന് നാസയുടെ ജ്യോതിശാസ്ത്രജ്ഞൻ ഡാനിയൽ ഗെൽവിൻ പറഞ്ഞു. ഈ സാമ്പിൾ ജീവൻ നിലനിർത്തുന്ന അടിസ്ഥാന ഘടകങ്ങളെ സംരക്ഷിക്കുന്നു. ആദ്യകാല സൗരയൂഥത്തിൽ നിന്നുള്ള അവശിഷ്ടമായ ബെന്നു എന്ന ഛിന്നഗ്രഹം, അതിന്‍റെ പുരാതന ഘടനയും ജീവന്‍റെ നിർമ്മാണ ഘടകങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകാനുള്ള സാധ്യതയും കാരണം ശാസ്ത്രജ്ഞരെ വളരെക്കാലമായി ആകര്‍ഷിക്കുന്നയൊന്നാണ്.

159 വർഷത്തിനുള്ളിൽ, അതായത് 2182 സെപ്റ്റംബർ 24-ന് ബെന്നു ഉൽക്കാശില ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. അതിന്‍റെ കൂട്ടിയിടി 22 അണുബോംബുകളുടെ സ്ഫോടനത്തിന് തുല്യമായ നാശത്തിന് കാരണമാകും. ഭൂമിയിൽ നിന്ന് ദിനോസറുകളെ തുടച്ചുനീക്കിയ ഉൽക്കാശിലയേക്കാൾ 20 മടങ്ങ് വീതി കുറവാണ് ബെന്നുവിനുള്ളത്. എന്നാൽ കൂട്ടിയിടിച്ചാൽ നാശനഷ്ടം വലുതായിരിക്കും. അത് നിലത്ത് പതിച്ചാലും കടലിൽ വീണാലും നാശനഷ്‍ടം ഉറപ്പാണെന്നും ശാസ്ത്രലോകം പറയുന്നു. ഇതിന്‍റെ കൂട്ടിയിടിയിൽ രൂപപ്പെടുന്ന ഗർത്തത്തിന് ഏകദേശം 10 കിലോമീറ്റർ വീതിയുണ്ടാകും. കൂട്ടിയിടിക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള 1000 കിലോമീറ്ററോളം ഒന്നും അവശേഷിക്കില്ല. ബെന്നു കടലിൽ പതിച്ചാല്‍ സുനാമിത്തരകളുണ്ടാകുമെന്നും കണക്കാക്കുന്നു. ബെന്നു ഛിന്നഗ്രഹത്തിന്‍റെ മണ്ണിന്‍റെ സാമ്പിളുകൾ കൊണ്ടുവരാനാണ് നാസ ഒസിരിസ്-റെക്സ് ദൗത്യം അയച്ചത്. അത് എത്രത്തോളം ശക്തമായ ഉൽക്കാശിലയാണെന്ന് അറിയാനാണ് ശ്രമങ്ങൾ. ഈ ഉൽക്കാശിലയുടെ ഭൂമിയിലേക്കുള്ള ദിശ മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

STORY HIGHLIGHTS : asteroid-bennu-contain-the-chemical-building-blocks-of-life

ReadAlso:

ചന്ദ്രനിൽ ഹോട്ടൽ, ബുക്കിങ് ആരംഭിച്ചു; വാടക എത്രയാണെന്ന് അറിയാമോ ?

‘കടൽ ഒച്ചുകളിലെ പ്രകാശ സംശ്ലേഷണം’ മുതൽ ‘ഓളോ’ വരെ; 2025ലെ ചില അമ്പരപ്പിക്കുന്ന കണ്ടെത്തലുകൾ ഇതാ…

ബ്ലൂ ബേര്‍ഡ് 6 ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആർഒ

കൃത്രിമ മനുഷ്യ രക്തം നിർമ്മിച്ച് ജപ്പാൻ; എല്ലാ രക്തഗ്രൂപ്പുകൾക്കും അനുയോജ്യം!

isro യുടെയും ഗഗൻയാൻ പദ്ധതിയുടെയും ഭാഗമാകാൻ ശ്രീചിത്ര; എന്താണ് സ്‌പേസ് മെഡിസിൻ ?, വീഡിയോ കാണാം…

Tags: Bennu Asteroidഒസിരിസ്-റെക്സ്Anweshanam.comഅന്വേഷണം.കോംഅന്വേഷണം. ComBennuOSIRIS-REx

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies