കുട്ടികള്‍ അറിയാതെ അവരെ കൊണ്ട് ഡ്രൈ ഫ്രൂട്ട്‌സ് കഴിപ്പിക്കാനുള്ളൊരു വിദ്യയാണ് ഇന്നത്തെ റെസിപ്പി. ചോക്ലേറ്റ് നട്‌സ് മില്‍ക്ക് ഷേക്ക്.
ആവശ്യമുള്ള ചേരുവകള്‍:
തണുത്ത പാല്‍
ബദാം (കുതിര്‍ത്ത് തൊലി നീക്കിയത്)
ഈന്തപ്പഴം
കശുവണ്ടിപ്പരിപ്പ്
മധുരമില്ലാത്ത കൊക്കോ പൗഡര്‍
തയ്യാറാക്കേണ്ട രീതി:
ഒരു മിക്‌സിയുടെ ജാറില്‍ അല്‍പം പാലെടുത്ത് അതിലേക്ക് ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, കൊക്കോ പൗഡര്‍ എന്നിവയെടുത്ത് നന്നായി അടിച്ചെടുക്കുക. ഇത് നന്നായി അരച്ചതിന് ശേഷം അതിലേക്ക് ബാക്കി പാല്‍ ചേര്‍ത്ത് ഒന്ന് കൂടി അടിച്ചെടുക്കാം. ഈന്തപ്പഴത്തിന്‍റെ മധുരം മാത്രമാണ് ഇതിനുണ്ടാകുക. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ അല്‍പം പഞ്ചസാര ചേര്‍ത്തും നല്‍കാം. തുടര്‍ന്ന് ഗ്ലാസിലേക്ക് മാറ്റി അതിലേക്ക് ചെറിയ ചോക്ലേറ്റ് കഷണങ്ങള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്. ഇപ്പോള്‍ രുചിയേറും ചോക്ലറ്റ് നട്‌സ് മില്‍ക്ക് ഷേക്ക് റെഡി.
content highlight: chocolate-nuts-milk-shake-recipe