Recipe

കടച്ചക്ക വറുത്തരച്ച കറി ഇങ്ങനെ ഉണ്ടാക്കിയാൽ പൊളിയാണ്

ചേരുവകള്‍

 

1 കടച്ചക്ക – 250 ഗ്രാം

2 തേങ്ങ – 1 മുറി

3 പച്ചമുളക് – 4 എണ്ണം

4 ചുവന്നുള്ളി – 2 എണ്ണം

5 മഞ്ഞള്‍പൊടി – 1/2 സ്പൂണ്‍

6 മല്ലിപ്പൊടി – 1 സ്പൂണ്‍

7 മസാലപ്പൊടി – 1 സ്പൂണ്‍

8 കടുക് – 1 നുള്ള്

9 എണ്ണ – 1 സ്പൂണ്‍

പാചകരീതി

1 കടച്ചക്ക തൊലി കളഞ്ഞ് അരിയുക

2 കടച്ചക്കയും, പച്ചമുളകും, ഉപ്പും ചേ൪ത്ത് നന്നായി വേവിക്കുക

3 തേങ്ങ ചിരകി വറക്കുക ഇളം ചുവപ്പുനിറമാകുമ്പോള്‍

മഞ്ഞള്‍പൊടിയും മസാലപൊടിയും, മല്ലിപൊടിയും, ചേ൪ത്ത്

വറത്ത് അരയ്ക്കുക

4 എണ്ണ ചൂടാക്കി കടുകിടുക അതിനുശേഷം ഉള്ളിയരിഞ്ഞതു ഇട്ട്

മൂപ്പിച്ചതിന്‍റെ കൂടെ തേങ്ങ വറുത്തരച്ചതും, കടച്ചക്ക വെന്തതും

കൂടി ചേ൪ത്ത് നന്നായി ചൂടാക്കിയശേഷം വാങ്ങുക.