Health

ഓട്സ് ശരീരത്തിന് ദോഷം ചെയ്യുമെന്നോ ? അറിഞ്ഞിരിക്കേണ്ടത്.. | side-effects-of-eating-oats

കാല്‍ത്സ്യം, പൊട്ടാസ്യം, വിറ്റമിന്‍ ബി6, നാരുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു

ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ഓട്സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും.  അതുകൊണ്ട് മലയാളികളുടെ പ്രഭാത ഭക്ഷണ രീതികളിലും ഇത് ഇടം പിടിച്ചു. പുട്ടും കടലയും, അപ്പവും മുട്ടക്കറിയും എല്ലാം പുറത്തായി. പലതരത്തിൽ ഓട്സ് കഴിക്കുന്നുണ്ട്. അതിൽ ഏറെ പ്രചാരത്തിൽ ഉള്ളതാണ് സ്മൂത്തികൾ. ഓട്‌സ് പതിവാക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍‌ ലഭിക്കുന്നതിനോടൊപ്പം ഒട്ടനവധി ദോശവശങ്ങളും ഇതിനുണ്ട്.

40.5 ഗ്രാം ഓട്‌സ് എടുത്താല്‍ അതില്‍ എത്രത്തോളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് നോക്കാം.

ഫോസ്ഫറസ്: 13.3%
കോപ്പര്‍: 17.6%
അയേണ്‍: 9.4%
സിങ്ക്: 13.4%
മഗ്‌നീഷ്യം: 13.3%

കൂടാതെ, കാല്‍ത്സ്യം, പൊട്ടാസ്യം, വിറ്റമിന്‍ ബി6, നാരുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ, നാരുകള്‍ പ്രോട്ടീന്‍, കൊഴുപ്പ്(Fat), കാലറി എന്നിവയും ഓട്‌സില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് വേവിച്ച ഓട്‌സ് എടുത്താല്‍ അതില്‍;

കാര്‍ബ്‌സ്: 27.4 ഗ്രാം
പ്രോട്ടീന്‍: 5.3 ഗ്രാം
കൊഴുപ്പ്: 2.6 ഗ്രാം
നാരുകള്‍: 4 ഗ്രാം
കാലറി: 153.5 ഗ്രാം എന്നിങ്ങനെ അടങ്ങിയിരിക്കുന്നു.

ഗുണങ്ങള്‍

ഓട്‌സില്‍ ആന്റിഓക്‌സിഡന്റ്‌സ് ധാരാളം ആടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ്. ‘നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍’ പ്രസിദ്ധീകരിച്ച ദി എഫക്ട് ഓഫ് ഓട് ഇന്‍ഗ്രിഡിയന്റ്‌സ് ഓണ്‍ ബ്ലഡ് പ്രഷര്‍ ഇന്‍ സ്‌പോണ്‍ഡേനിയസ്ലി ഹൈപ്പര്‍ടെന്‍സീവ് റാറ്റ്‌സ് എന്ന പഠനത്തില്‍ ഓട്‌സ് കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കുന്നതായി പറയുന്നു. കൂടാതെ, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ്(Oxidative Stress) കുറയ്ക്കാനും ഓട്‌സ് സഹായിക്കുന്നു.

ഓട്‌സില്‍ ദഹിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ദഹന പ്രശ്‌നങ്ങള്‍ കുറയുന്നു. വണ്ണം കുറയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറവായതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓട്‌സ് നല്ലതാണ്.

ദോഷവശങ്ങള്‍

ശരിയായ വിധത്തില്‍ ഓട്‌സ് കഴിച്ചില്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഒരു ദിവസം മൂന്ന് ടീസ്പൂണില്‍ കൂടുതല്‍ ഓട്‌സ് കഴിക്കാന്‍ പാടുള്ളതല്ല. ഓട്‌സ് കഞ്ഞി രൂപത്തില്‍ അമിതമായി വേവിച്ച് കഴിക്കുന്നതും നല്ലതല്ല. അമിതമായി വേവിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. ഓട്‌സില്‍ ഗ്ലൂട്ടന്‍ ഉള്ളതിനാല്‍, അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. ഓട്‌സ് അമിതമായി കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പ്രത്യേകിച്ച് വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഓട്‌സിന്റെ കൂടെ മറ്റു പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങളും കഴിക്കുക. ഓട്‌സ് മാത്രം കഴിച്ചാല്‍ പോകക്കുറവ് ഉണ്ടാകാം. അതിനാല്‍ ശരിയായ രീതിയില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

content highlight: side-effects-of-eating-oats