India

കോടികളുടെ പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച് ആത്മീയതയിലേക്ക്; മഹാ കുംഭമേളയിൽ പങ്കെടുത്ത് സ്വാമി അനന്ത ഗിരി | swami-ananta-giri-at-maha-kumbh-mela-who-gave-up-business-and-chose-the-path-of-spirituality

പതിനായിരത്തിലധികം യുവാക്കളുടെ ജീവിതമാണ് സ്വാമി അനന്ത​ ​ഗിരി മാറ്റിമറിച്ചത്

ജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷം ആത്മീയതയുടെ പാത സ്വീകരിച്ച സ്വാമി അനന്ത ​ഗിരി മഹാ കുംഭമേളയ്ക്ക് എത്തി. ഭർത്താവ് മയക്കുമരുന്നിന് അടിമയായതോടെ കോടികൾ വിലമതിക്കുന്ന പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സ്വാമി അനന്ത ​ഗിരി തീരുമാനിക്കുകയായിരുന്നു. ലഹരിക്ക് അടിമകളായിരുന്ന പതിനായിരത്തിലധികം യുവാക്കളുടെ ജീവിതമാണ് സ്വാമി അനന്ത​ ​ഗിരി മാറ്റിമറിച്ചത്.

സ്വാമി അനന്ത ​ഗിരിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് 200-ലധികം ചെറുപ്പക്കാർ ഇന്ത്യയിലും കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും വിജയകരമായ ബിസിനസുകൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ മഹാ കുംഭമേളയിൽ സ്വർ യോഗയിലൂടെ കുട്ടികൾക്ക് അവബോധം പകരുകയാണ് സ്വാമി അനന്ത ഗിരി. സ്വാമി അനന്തഗിരി പ്രധാനമായും 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ആത്മീയ അവബോധം വളർത്തുന്നതിനായി ധ്യാനം, ഹവനം, അഗ്നിഹോത്രം എന്നിവ ഉൾപ്പെടുന്ന പരിപാടികൾ സ്വാമി അനന്ത ​ഗിരി സംഘടിപ്പിക്കാറുണ്ട്.

ഋഷികേശിലെ സ്വർ യോഗ പീഠത്തിലൂടെ ആത്മീയതയും യുവാക്കൾക്ക് ഡ്രൈവിംഗ്, പിസ്സ നിർമ്മാണം, മോമോ തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യമാർന്ന കഴിവുകളിൽ പ്രൊഫഷണൽ പരിശീലനവും നൽകുന്നുണ്ട്. കൂടാതെ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ യുവാക്കളെ സഹായിക്കുന്ന നാഡി വിഗ്യാനും സ്വാമി അനന്ത​ഗിരി പരിശീലിപ്പിക്കുന്നു. യുവതലമുറയെ ആത്മീയതയിലേയ്ക്ക് ആകർഷിക്കുക വഴി ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുക എന്നതാണ് സ്വാമി അനന്തഗിരിയുടെ ലക്ഷ്യം. മഹാ കുംഭമേളയിലെ സ്വാമി അനന്ത ​ഗിരിയുടെ പ്രയത്‌നങ്ങൾ യുവാക്കൾക്ക് മാത്രമല്ല സമൂഹത്തിനാകെ ഒരു പ്രചോദനമാണ്. ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ സ്വാമി ചരണാശ്രിത് ഗിരി ജി മഹാരാജാണ് സ്വാമി അനന്ത​ ​ഗിരിയുടെ ​ഗുരു.

STORY HIGHLIGHTS:  swami-ananta-giri-at-maha-kumbh-mela-who-gave-up-business-and-chose-the-path-of-spirituality