ചിലർ എല്ലാ കാര്യങ്ങളും നല്ലതുപോലെ ഓർമയിൽ സൂക്ഷിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? എന്നാൽ മറ്റുചിലരാകട്ടെ എല്ലാം വളരെ പെട്ടെന്ന് മറന്നു പോകുന്നു. മറവി ഇത്തരം വ്യക്തികൾക്ക് സംഭവിക്കുന്നു. യാതൊന്നും ഓർത്തിരിക്കാൻ കഴിയാത്ത അവസ്ഥ. കുട്ടികളിലാണ് ഈ ഓർമ്മക്കുറവ് കാണുന്നതെങ്കിൽ പഠനത്തിലും അവർക്ക് ഏകാഗ്രത നഷ്ടപ്പെടുന്നു. ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
ഉറക്കം
ഉറക്കം കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമാണ് ഓര്‍മ്മശക്തി പുതുക്കാന്‍ സാധിക്കുക. ഉറക്കം സ്‌ട്രെസ്സ് കുറയ്ക്കുന്നതാണ്. അതുപോലെ, തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. അതിനാല്‍, എല്ലാ ദിവസവും 8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ല കാര്യമാണ്.
ആഹാരശീലം
ശരിയായ വിധത്തിലുള്ള ആഹാരശീലങ്ങള്‍ പിന്തുടരുന്നത് വളരെ നല്ലതാണ്. പ്രത്യോകിച്ച്, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഇതിനായി മത്സ്യം, അവക്കാഡഡോ, നട്‌സ് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. അതുപോലെ, സംസ്‌കരിച്ച ആഹാരങ്ങള്‍, പഞ്ചസ്സാര, സാച്വുറേറ്റഡ് കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു.
പഠിക്കുക
നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഏത് പ്രായത്തിലും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും അറിയുന്നതും നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കും. ഒപ്പം ഓര്‍മ്മശക്തി നിലനിര്‍ത്താനും ഈ ശീലം സഹായിക്കുന്നതാണ്. അതിനാല്‍, പുസ്തകങ്ങള്‍ വായിക്കുന്നത് നല്ലതാണ്. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കുന്നത് നല്ലതാണ്. പുതിയ അറിവ് നേടിയെടുക്കാന്‍ കോഴ്‌സുകള്‍ ചെയ്യുന്നതും വളരെ നല്ല കാര്യമാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ഓര്‍മ്മശക്തി പുതുക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും വ്യായാമം വളരെയധികം സഹായിക്കുന്നു. ദിവസേന കുറച്ച് നേരം നടക്കുന്നതും, നീന്തുന്നതും, സൈക്ലിംഗ് ചെയ്യുന്നതുമെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണ്.
ബന്ധങ്ങള്‍
നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. ഇത് സ്‌ട്രെസ്സ് കുറയ്ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്നതിന് സഹായിക്കുന്നു. ജീവിതത്തില്‍ ഒറ്റപ്പെടലുകള്‍ അനുഭവിക്കാതെ സന്തോഷം നിലനിര്‍ത്താനും ഇത്തരം ബന്ധങ്ങള്‍ സഹായിക്കുന്നതാണ്.
എളുപ്പവഴികള്‍
ഏതൊരു കാര്യവും വളരെ എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ ചില കുറുക്കുവഴികള്‍ കണ്ടെത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച്, നിങ്ങള്‍ എല്ലായ്‌പ്പോഴും ഉപയോഗിക്കുന്ന സാധനങ്ങളുമായി ബന്ധപ്പെടുത്തി ഓർക്കുന്നതും, കാര്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ച് ചിന്തിക്കുന്നതുമെല്ലാം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
content highlight: improve-your-short-term-memory-tips