Health

ഇനി പ്രമേഹം കൂടുമെന്ന് ഭയം വേണ്ട; മധുരത്തിനു വേണ്ടി ഇത് കഴിച്ചുനോക്കൂ.. alternative sugar

കരിമ്പില്‍ നിന്നും സാധാരണ രീതിയില്‍ തയ്യാറാക്കുന്ന പഞ്ചസ്സാരയെക്കാള്‍ മുപ്പതിരട്ടി മധുരം സ്റ്റീവിയക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്

പ്രമേഹ രോഗികൾക്ക് മധുരത്തോട് ബൈ പറയേണ്ടിവരുന്നു. പ്രമേഹം വരുന്നതിനു മുൻപ് തന്നെ പലരും അത് ഭയന്ന് മധുരം ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നു. ഇടയ്ക്കെങ്കിലും മധുരം കഴിക്കാൻ തോന്നലുണ്ടായാലും കഴിക്കാതിരിക്കാൻ അവർ നിർബന്ധിതരാകുന്നു. എന്നാൽ പ്രമേഹ രോഗികൾക്കും കഴിക്കാൻ സാധിക്കുന്ന മധുരം ഉണ്ടെന്ന് എത്രപേർക്കറിയാം? അതെ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന ചില വസ്തുക്കൾ ഉണ്ട്. പ്രമേഹം വർദ്ധിക്കുമെന്ന ഭയമില്ലാതെ ഇത് ഉപയോഗിക്കാം. അവ ഏതെല്ലാമെന്ന് നോക്കാം..

സ്റ്റീവിയ

സ്റ്റീവിയ എന്ന ഇലയില്‍ നിന്നും നിര്‍മ്മിക്കുന്ന പഞ്ചസ്സാരയാണ് സ്റ്റീവിയ. കരിമ്പില്‍ നിന്നും സാധാരണ രീതിയില്‍ തയ്യാറാക്കുന്ന പഞ്ചസ്സാരയെക്കാള്‍ മുപ്പതിരട്ടി മധുരം സ്റ്റീവിയക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്. കൂടാതെ, സ്റ്റീവിയ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. സാധാരണ പഞ്ചസ്സാരയെ അപേക്ഷിച്ച് സ്റ്റീവിയയില്‍ കാലറി വളരെ കുറവാണ്. അതിനാല്‍ തന്നെ പ്രമേഹം ഉള്ളവര്‍ക്ക് സ്റ്റീവിയ ചായയിലും, മറ്റു ആഹാരങ്ങളിലും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

 

മോങ്ക് ഫ്രൂട്

 

സ്റ്റീവിയ പോലെ തന്നെ തികച്ചും പ്രകൃതിദത്തമായ മധുരം അടങ്ങിയതാണ് മോങ്ക് ഫ്രൂട് സ്വീറ്റ്‌നര്‍. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ കാണപ്പെടുന്ന ഒരുതരം ലെമണ്‍ ഫ്രൂടാണിത്. കാലറി ഇതില്‍ വളരെ കുറവാണ്. അതിനാല്‍ തന്നെ, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവർക്കും, പ്രമേഹം ഉള്ളവര്‍ക്കും ഈ മധുരം ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. കൂടാതെ, സീറോ ഷുഗറാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍, പ്രമേഹം കൂടുമെന്ന ഭയവും വേണ്ട.

 

അഗാവേ ചെടി

 

അഗാവേ ചെടിയില്‍ നിന്നും തയ്യാറാക്കുന്ന മധുരവും പ്രമേഹ രോഗികള്‍ക്ക് വളരെ നല്ലതാണ്. ഇതില്‍ ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കുറവാണ്. കൂടാതെ, കാര്‍ബോഹൈഡ്രേറ്റും കുറവാണ്. അതിനാല്‍ തന്നെ, രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നില്ല. സാധാരണ പഞ്ചസ്സാരയെക്കാള്‍ ആരോഗ്യപ്രദവുമാണ്. അതിനാല്‍, പ്രമേഹ രോഗികള്‍ക്ക് അഗാവേ ചെടിയില്‍ നിന്നും തയ്യാറാക്കിയ മധുരം ഉപയോഗിക്കാവുന്നതാണ്.

 

തേങ്ങയില്‍ നിന്നും തയ്യാറാക്കുന്ന പഞ്ചസ്സാര

 

നാളികേരത്തില്‍ നിന്നും തയ്യാറാക്കുന്ന പഞ്ചസ്സാരയും വളരെ നല്ലതാണ്. ഈ പഞ്ചസ്സാരയില്‍ ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കുറവാണ്. അതിനാല്‍ തന്നെ, സാധാരണ കഴിക്കുന്ന പഞ്ചസ്സാരയെക്കാള്‍ ആരോഗ്യകരമാണ് ഈ പഞ്ചസ്സാര.

 

യാകോണ്‍ സിറപ്പ്

 

സാധാരണ ഉപയോഗിക്കുന്ന പഞ്ചസ്സാരയേക്കാള്‍ ഏറ്റവും ഫലപ്രദമാണ് യാകോണ്‍ സിറപ്പ്. ഇതിലും കാലറി വളരെ കുറവാണ്. ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കുറവാണ്. അതിനാല്‍, ഈ സിറപ്പ് ആഹാരത്തില്‍ ചേര്‍ത്ത് കഴിച്ചാലും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാതിരിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി ആഹാരത്തില്‍ ചേര്‍ത്ത് ഈ സിറപ്പ് കഴിക്കാവുന്നതാണ്. ഈന്തപ്പഴം പഞ്ചസ്സാര ഈന്തപ്പഴത്തില്‍ നിന്നും തയ്യാറാക്കുന്ന പഞ്ചസ്സാരയാണ് ഈന്തപ്പഴം പഞ്ചസ്സാര. ഈ പഞ്ചസ്സാര കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് നാരുകള്‍ എത്തും. കൂടാതെ, സാധാരണ കരിമ്പില്‍ നിന്നും തയ്യാറാക്കുന്ന പഞ്ചസ്സാരയേക്കാള്‍ ദോഷവശം കുറവാണ്. അതിനാല്‍, ധൈര്യമായി കഴിക്കാവുന്നതാണ്.

content highlight: best-natural-sugar-alternatives-for-diabetes