Health

ഇനി ഒട്ടും കഷ്ടപ്പെടാതെ അലസന്മാര്‍ക്കും വണ്ണം കുറയ്ക്കാം; എങ്ങനെ ? | weight-loss-tips-effective-ways

ഉറക്കക്കുറവ് വിശപ്പിന് കാരണമാകുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കും

ശരീരഭാരം കുറയ്ക്കാൻ അത്ര എളുപ്പമല്ലെന്ന് ധരിച്ചിരിക്കുന്നവരുണ്ട്. വണ്ണം കുറയ്ക്കാൻ കുറെ കഷ്ടപ്പെടണം എന്ന് ഇവർ കരുതുന്നു. ഈയൊരു തെറ്റിദ്ധാരണ ഉള്ളതുകൊണ്ട് തന്നെ പലരും വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയും ഇല്ല. എന്നാൽ ഇത്രയേറെ കഷ്ടപ്പെടാതെ വണ്ണം കുറയ്ക്കാൻ സാധിച്ചാലോ? ഫിറ്റ്‌നസ്സ് പരിശീലകനായ സുനില്‍ ഷെട്ടി കഴിഞ്ഞിടെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ വണ്ണം കുറയ്ക്കുന്നതിനുള്ള എട്ട് നിയമങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

വളരെ എളുപ്പത്തിലും വേഗത്തിലും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സുനില്‍ ഷെട്ടി പങ്കുവെച്ച എളുപ്പവഴികള്‍ നോക്കാം.

പച്ചക്കറികള്‍ കഴിക്കുക


പച്ചക്കറികളില്‍ കലോറി കുറവാണ്. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഫൈബര്‍ പച്ചക്കറികളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇലക്കറികള്‍, ചീര, ബ്രക്കോളി, ക്യാരറ്റ്, ബെല്‍ പെപ്പര്‍ എന്നിവ ധാരാളമായി കഴിക്കുക. എന്നും ആഹാരസമയത്ത് പ്ലേറ്റിന്റെ പകുതിഭാഗം പച്ചക്കറികള്‍ ആണെന്ന് ഉറപ്പുവരുത്തുക.

7-9 മണിക്കൂര്‍ ഉറക്കം

ഉറക്കക്കുറവ് വിശപ്പിന് കാരണമാകുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കും. അങ്ങനെ കൂടുതല്‍ ഭക്ഷണം കഴിക്കുകയും വണ്ണം കൂടുകയും ചെയ്യും. എന്നും ഒരേ സമയത്ത് ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിന് മുമ്പ് ഫോണ്‍ നോക്കുകയോ കംപ്യൂട്ടര്‍ ഉപയോഗിക്കുകയോ ടിവി കാണുകയോ ചെയ്യാതിരിക്കുക. നല്ല ഉറക്കം ലഭിച്ചാല്‍ വിശപ്പ് കുറയും.

നടത്തം


നടത്തവും ശരീരത്തിലെ കലോറി എരിച്ചുകളയുന്നതിനുള്ള ഒരു വഴിയാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ നടത്തം സഹായിക്കും. ദിവസവും 10,000 ചുവടെങ്കിലും നടക്കുക. ഭക്ഷണം കഴിച്ചതിന് ശേഷം കുറച്ച് നടക്കുക.

ആഴ്ചയില്‍ 3 തവണയെങ്കിലും വ്യായാമം

വ്യായാമം പാടേ ഒഴിവാക്കി വണ്ണം കുറയ്ക്കല്‍ ശാശ്വതമാകില്ല. സ്‌ട്രെംഗ്ത്തനിംഗ് വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികള്‍ ബലപ്പെടും. കാര്‍ഡിയോ വ്യായാമങ്ങള്‍ കലോറി എരിച്ചുകളയും. ഇവ രണ്ടും കൂട്ടിക്കലര്‍ത്തി 20-30 മിനിട്ട് വെച്ച് ആഴ്ചയില്‍ 3 പ്രാവശ്യം വ്യായാമം ചെയ്യുക. സ്‌ക്വാട്ട്‌സ്, വെയിറ്റ്‌ലിഫ്റ്റ്, പുഷ് അപ്പുകള്‍ എന്നിവ വളരെ ഫലപ്രദമായിരിക്കും.

കലോറി അപര്യാപ്തതയുണ്ടാക്കുക

നമ്മള്‍ ഒരു ദിവസം ഉപഭോഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കലോറി എരിച്ചുകളയുന്ന സ്ഥിതിയുണ്ടാകുക എന്നാണ് ഇതിനര്‍ത്ഥം. ഇത് എങ്ങനെ സാധിക്കുമെന്നല്ലേ. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം കൃത്യമായി ട്രാക്ക് ചെയ്യുക. ഇതിനായി മൊബൈല്‍ ആപ്പുകളുടെ സേവനം വിനിയോഗിക്കാം. ഒന്നോ രണ്ടോ മൂന്നോ നേരം അമിതമായി കഴിക്കാതെ ഇടക്കിടയ്ക്ക് കുറച്ചുകുറച്ചായി കഴിക്കുക.

കലോറി കൂടിയ പാനീയങ്ങള്‍ കുടിക്കാതിരിക്കുക

സോഡ, ജ്യൂസുകള്‍, കോള്‍ഡ് കോഫി പോലുള്ള പാനീയങ്ങള്‍ എന്നിവയില്‍ കലോറി കൂടുതലായി അടങ്ങിയിട്ടുണ്ട്. പക്ഷേ അവ കഴിക്കുന്നതിലൂടെ വിശപ്പ് മാറുകയും ഇല്ല. അതുകൊണ്ട് അത്തരം പാനീയങ്ങള്‍ ഒഴിവാക്കി വെള്ളം, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ പോലുള്ളവ കഴിക്കുക. വെറും വെള്ളം കുടിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ നാരങ്ങനീര്. പുതിന, വെള്ളരിക്ക തുടങ്ങിയവ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും വണ്ണം കുറയ്ക്കലിനും ഗുണം ചെയ്യും.

ഓരോ ഭക്ഷണത്തിനൊപ്പവും പ്രോട്ടീന്‍ ധാരാളം കഴിക്കുക


ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും പ്രോട്ടീനിന് മുന്‍ഗണന നല്‍കുക. വയറ് നിറഞ്ഞതായി തോന്നിക്കാനും പേശീക്ഷമത നിലനിര്‍ത്താനും മെറ്റബോളിസം മെച്ചപ്പെടുത്താനും അവ സഹായിക്കും. മുട്ട, കോഴിയിറച്ചി, മീന്‍, സോയബീന്‍, പരിപ്പ് എന്നിവയെല്ലാം മികച്ച പ്രോട്ടീന്‍ സ്രോതസ്സുകളാണ്. ദിവസവും 20-30 ഗ്രാം പ്രോട്ടീന്‍ കഴിക്കുക.

 

സ്ഥിരത

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തില്‍ സ്ഥിരത പ്രധാനമാണ്. പെട്ടെന്ന് വണ്ണം കുറയില്ല. അത് മനസ്സില്‍ വെച്ചുകൊണ്ട് ദൃഢനിശ്ചയം കൈവിടാതെ ശ്രമങ്ങള്‍ തുടരുക. മാറ്റങ്ങള്‍ കൃത്യമായി വിലയിരുത്തുക. നമുക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളും വ്യായാമങ്ങളും ഉള്‍പ്പെടുത്തി ഊ യാത്ര നിങ്ങള്‍ക്ക് ഇഷ്ടമുള്ളതാക്കിത്തീര്‍ക്കുക.

content highlight: weight-loss-tips-effective-ways