കല്ലുമകായ – എകദേശം 50 എണ്ണം പുറം ഭാഗം നല്ല പോലെ വ്യത്തിയായി കഴുകി ഉള്‍ഭാഗം തുറന്ന് കഴുകി മാറ്റി വെയ്കുക.
അരിപൊടി -രണ്ടര കപ്പ്
നാളികേരം ചിരവിയത് – 1 coconut
ജീരകം – 1 tsp
ചെറിയ ഉള്ളി ചതച്ചത് ഒരു പിടി
ഉപ്പ് പാകത്തിന്
അരി പൊടി ചൂടു വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് പത്തിരിയ്ക് കുഴയ്കുന്ന പോലെ കുഴയ്കുക. ഇതിലേയ്ക് തേങ്ങയും ഉള്ളിയും ജീരകവും ഒരുമിച്ചിട്ട് ചതച്ചത് ചേര്‍ത്ത് നല്ല സോഫ്റ്റായി കുഴച്ച് വെയ്കുക.
ഇത് കല്ലുമകായയില്‍ നല്ല ഷേപ്പില്‍ നിറച്ച് ആവിയില്‍ വേവിയ്കക.
മസാലയ്ക്
മുളക് പൊടി -2 tsp
മഞ്ഞള്‍ പൊടി -1/4 tsp
ഗരം മസാല പൊടി – 1/4 tsp
ഉപ്പ്
വേപ്പില
എന്നിവ കുറച്ച് വെള്ളത്തില്‍ കലക്കുക.
മീറ്റ് വിട്ടു പോരാതെ ശ്രദ്ധയോടെ ആവി കയറ്റിയ കല്ലുമ കായയില്‍ നിന്ന് തൊണ്ട് മാറ്റിയിട്ടൊ അല്ലാതെയോ മസാലയില്‍ മുക്കി ചൂടായ ഒായിലില്‍ ഡീപ്പ് ഫ്രൈ or ഷാലോ ഫ്രൈ ചെയ്യുക.