Breakfast Recipes

മാവ് അരച്ച് സൂക്ഷിക്കേണ്ട, പുളിക്കാനും കാത്തിരിക്കേണ്ട; ബൺ ദോശ ഉണ്ടാക്കിക്കോളൂ | crispy soft instant bun dosa

സ്ഥിരമായി തയ്യാറാക്കുന്ന ദോശയ്ക്ക് ഒരു മേക്കോവർ

നമ്മുടെ അടുക്കളകളിൽ രാവിലെ ഒരു യുദ്ധം തന്നെ ആയിരിക്കും. ബ്രേക്ക്ഫാസ്റ്റും ലഞ്ചും അങ്ങനെ എല്ലാം ഉണ്ടാക്കണമല്ലോ ? എന്നാൽ ഇന്നത്തെ കാലത്ത് ഏത് ഭക്ഷണമാണെങ്കിലും ഹെൽത്തിയായി ഉണ്ടാക്കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. പക്ഷേ അത് എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കണം. എങ്കിൽ നിങ്ങൾക്ക് ബൺ ദോശ തന്നെയാണ് ഉചിതം. സ്ഥിരമായി തയ്യാറാക്കുന്ന ദോശയ്ക്ക് ഒരു മേക്കോവർ തന്നെയാണിത്. മാവ് അരച്ച് സൂക്ഷിക്കേണ്ട കാര്യമില്ല, അത് പുളിക്കാനും കാത്തിരിക്കേണ്ട. ബൺ ദോശ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ഉരുളക്കിഴങ്ങ്
ഇഞ്ചി
പച്ചമുളക്
തൈര്
റവ
കടലമാവ്
വെള്ളം
ഉപ്പ്
ബേക്കിങ് സോഡ
എണ്ണ

തയ്യാറാക്കുന്ന വിധം

ഇടത്തരം വലിപ്പമുള്ള ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി, രണ്ട് പച്ചമുളക്, അര കപ്പ് തൈര് എന്നിവ ചേർത്ത് അരച്ചെടുക്കാം. മറ്റൊരു ബൗളിലേയ്ക്ക് ഒരു കപ്പ് റവയും കാൽ കപ്പ് കടലമാവുമെടുക്കാം. അരച്ചെടുത്ത ഉരുളക്കിഴങ്ങ് മിശ്രിതം അതിലേയ്ക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കാം. ഒരു ടീസ്പൂൺ ബേക്കിങ്ങ സോഡയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ​ അടുപ്പിൽ വച്ചു ചൂടാക്കാം. മുകളിൽ കുറച്ച് എണ്ണ പുരട്ടി തയ്യാറാക്കിയ മാവിൽ നിന്നും കുറച്ചു വീതം ഒഴിച്ച് ദോശ ചുട്ടെടുക്കാം. മാവ് ഒഴിച്ച് അമിതമായി പരത്തേണ്ട കാര്യമില്ല.

Latest News