Recipe

കക്കറോട്ടി / കുഞ്ഞിപത്തിൽ തയ്യാറാക്കുന്ന വിധം

പത്തിൽ ഉണ്ടാക്കാൻ:

അരിപ്പൊടി – 2 ഗ്ലാസ്‌
വലിയജീരകം – 1ടേബിൾസ്പൂൺ
ചെറിയ ഉള്ളി – 4
വെള്ളം
ഉപ്പ്‌
രണ്ടര ഗ്ളാസ് വെളളം , ജീരകവും ഉള്ളിയും അരച്ചെടുത്തതും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ അരിപ്പൊടി ചേർത്ത് വാട്ടി നന്നായി കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി, ചെറുതായൊന്നു അമർത്തി, വിരൽകൊണ്ട് നടുവിൽ കുഴിയുണ്ടാക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക.

ബീഫ്കറി:

ബീഫ് – അര കിലോ
കുരുമുളക് പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – കാൽ ടിസ്പൂൺ
മുളക്പൊടി – ഒന്നര ടേബിൾസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
ഗരംമസാല – അര ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ
സവാള – 2
തക്കാളി – 1
ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 2 ടേബിൾസ്പൂൺ
വേപ്പില
മല്ലിയില

എണ്ണ ചുടാക്കി ഉള്ളി വഴറ്റുക. പകുതി വേവായാൽ ഇഞ്ചി – വെളുത്തുള്ളി ചതച്ചതും സവാള അരിഞ്ഞതും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി വഴട്ടുക. ശേഷം തക്കാളി ചേര്ക്കുക.
എല്ലാം നന്നായി വഴന്നു വന്നാൽ കുരുമുളകുപൊടി,മുളക്പൊടി , മല്ലിപ്പൊടി, മഞ്ഞൾപൊടി, എന്നിവ ചേർത്ത് മിക്സ് ചെയ്തു ബീഫ് ചേര്ക്കുക .ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച്ചെടുക്കുക.
മല്ലിയില, വേപ്പില, ഗരം മസാല എന്നിവ മിക്സ് ചെയ്യുക. അതിലേക്ക് ഉണ്ടാക്കിവചിരിക്കുന്ന പത്തിൽ ചേർത്ത് മിക്സ് ചെയ്യുക. ഇളക്കിക്കൊണ്ട് ഡ്രൈ ആക്കിയെടുക്കുക.