Kerala

ഡി സോൺ കലോത്സവത്തിലെ സംഘർഷം; KSUക്കാരെ ആംബുലൻസിൽ കയറ്റിയ ഇൻസ്പെക്ടറിന് സസ്‌പെൻഷൻ

തൃശ്ശൂരിൽ ഡിസോൺ കലോത്സവ സംഘർഷത്തിനിടെ കെഎസ്‍യു പ്രവർത്തകരെ ആംബുലൻസിൽ കയറ്റിവിട്ടതിന്റെ പേരിൽ തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെ സസ്പെൻഡ് ചെയ്തു. ചേരിതിരിഞ്ഞ് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ സംഘർത്തിലേർപ്പെട്ടപ്പോൾ അതൊഴിവാക്കാൻ വേണ്ടിയാണ് ആംബുലൻസിൽ കയറ്റി നേതാക്കളെ മാറ്റിയത്.

ഈ ആംബുലൻസ് എസ്എഫ്ഐക്കാർ പിന്നീട് ആക്രമിച്ചിരുന്നു. പൊലീസ് ജീപ്പിൽ നിന്ന് ആംബുലൻസിലേക്ക് കെഎസ്‍യു നേതാക്കളെ മാറ്റിയെന്ന പേരിലാണ് ഇൻസ്പെക്ടർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.