അച്ചാർ എന്ന് പറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. അതിൽ പല തരത്തിലുണ്ട്. എപ്പോഴും വ്യത്യസ്തത തേടി പോകുന്നവർക്ക് ഒരു അച്ചാർ പറഞ്ഞ് തരട്ടെ. സവാള കൊണ്ടും അച്ചാർ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
സവാള- 4
നല്ലെണ്ണ- 2 ടേബിൾസ്പൂൺ
വിനാഗിരി- 2 ടേബിൾസ്പൂൺ
ഉപ്പ്- 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
കടുക്- 1 ടീസ്പൂൺ
ജീരകം- 1 ടീസ്പൂൺ
കായം- 1/4 ടീസ്പൂൺ
ഉലുവ- 1 ടീസ്പൂൺ
പഞ്ചസാര- 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
സവാള തൊലി കളഞ്ഞ് കട്ടി കുറച്ച് അരിഞ്ഞെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഉപ്പ് ചേർത്ത് 15 മിനിറ്റ് മാറ്റി വയ്ക്കാം. ശേഷം സവാള പിഴിഞ്ഞ് വെള്ളം കളഞ്ഞെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി 2 ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് മഞ്ഞൾ്പൊടി, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കാം. ഒരു ടീസ്പൂൺ ജീരകവും കായവും ചേർക്കാം. ശേഷം സവാള കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. രണ്ട് ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്ത് അടുപ്പണയ്ക്കാം. തണത്തു കഴിഞ്ഞ് വൃത്തിയുള്ള വായുസഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റഇ സൂക്ഷിക്കാം. ചോറ്, ചപ്പാത്തി സാൻഡ്വിച്ച് എന്നിവക്കൊപ്പം ഇത് കഴിക്കാവുന്നതാണ്.