Recipe

മീൻകറിയുടെ രുചിയിൽ മീനില്ലാതെ ഒരു കറി ആയാലോ ? അതും ചേമ്പില കൊണ്ട് | chembila curry instant recipe

പോഷകങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നലല്ല ചേമ്പില

നാരുകളുടെ കലവറയാണ് ചേമ്പില. ബീറ്റാ കരോട്ടിൻ, കാൽസ്യം തുടങ്ങി പോഷകങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നലല്ല ചേമ്പില. ഇത് വച്ച് പഴമക്കാരുടെ പ്രിയപ്പെട്ട താള് കറി തന്നെയാകാം ഇന്നത്തെ സ്പെഷ്യൽ.

ചേരുവകൾ

ചേമ്പില- 2
ചുവന്നുള്ളി- 8
വാളൻപുളി- ആവശ്യത്തിന്
തേങ്ങ- 1/2
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1 സ്പൂൺ
വെളിച്ചെണ്ണ- 2 ടീസ്പൂൺ
കടുക്- 1/2 ടീസ്പൂൺ
വറ്റൽമുളക്- 2 എണ്ണം
കറിവേപ്പില- 2 തണ്ട്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേമ്പില ചെറുതായി അരിഞ്ഞെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് അതു മാറ്റി അടുപ്പിൽ വച്ച് പുളി കുതിർത്തതു ചേർക്കാം. ആവശ്യത്തിന് ഉപ്പ്, ചുവന്നുള്ളി അരിഞ്ഞത്, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു വേവിക്കാം. തേങ്ങയുടെ പകുതി മുറി ചിരകിയതിലേയ്ക്ക് മുളകുപൊടി ചേർത്ത് അരയ്ക്കാം. താള് വെന്തു വരുമ്പോൾ ഈ അരപ്പ് അതിലേയ്ക്കു ചേർത്തു തിളപ്പിക്കാം. മറ്റൊരു പാൻ ചൂടാക്കി അതിലേയ്ക്ക് എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കാം. ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം. അത് തിളച്ച് കുറുകിയ കറിയിൽ ചേർക്കാം. ശേഷം അടുപ്പണച്ച് ചോറിനൊപ്പം കഴിച്ചു നോക്കൂ.