Kerala

ദേവസ്വം ബോർഡ് നിയമനത്തിനായി വ്യാജരേഖ ചമച്ചെന്ന കണ്ടെത്തൽ ഗൗരവം ഉള്ളത്, ശ്രീതുവിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പി എസ് പ്രശാന്ത്

ദേവസ്വം ബോർഡിൽ തൊഴിൽ നൽകാമെന്ന പേരിൽ വാഗ്ദാനം നൽകി വ്യാജ രേഖ ചമച്ച് പണം തട്ടിയ സംഭവത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്. ദേവസ്വത്തിലേക്കുള്ള നിയമനത്തിനായി ഒരു വ്യക്തിയെയോ ഏജൻസിയെയോ ബോർഡ് ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള എല്ലാ നിയമനങ്ങളും സുതാര്യമാണ്. ഇതിനായി സർക്കാർ അംഗീകൃത, കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നിലവിലുണ്ട്. നിയമനത്തിനായി വ്യാജരേഖ ചമച്ചെന്ന കണ്ടെത്തൽ ഗൗരവം ഉള്ളതാണെന്നും ശ്രീതുവിനെതിരെ ഉടൻ പൊലീസിൽ ദേവസ്വം ബോർഡ് പരാതി നൽകുമെന്നും തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.