Breakfast Recipes

റവ ഇല്ലെങ്കിലെന്താ ? മുട്ടയും ബ്രെഡും മതി, ഉപ്പുമാവ് റെഡി | upma with bread and egg instant recipe

അധികം മസാല പൊടികളോ പച്ചക്കറികളോ ആവശ്യമില്ല ഇതിന്

എഴുന്നേറ്റ് എളുപ്പ പണിയ്ക്ക് ഉപ്പുമാവ് ആവും പലരും തട്ടിക്കൂട്ടുക. എന്നാൽ റവ ഇല്ലാതെ ഉപ്പുമാവ് തയ്യാറാക്കാൻ സാധിക്കുമോ? മുട്ടയും ബ്രെഡും ഉണ്ടെങ്കിൽ രുചികരവും അത്രതന്നെ ഹെൽത്തിയുമായ ഒരു ഇൻസ്റ്റൻ്റ് ഉപ്പുമാവ് തയ്യാറാക്കാൻ സാധിക്കും. അധികം മസാല പൊടികളോ പച്ചക്കറികളോ ആവശ്യമില്ല ഇതിന്.

ചേരുവകൾ

മുട്ട
സവാള
പച്ചമുളക്
കറിവേപ്പില
കുരുമുളകുപൊടി
ഉപ്പ്
ബ്രെഡ്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കാം. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് അതിലേയ്ക്കു ചേർക്കാം. ആവശ്യത്തിന് കുരുമുളകുപൊടി ഉപ്പ് ഒരുപിടി കറിവേപ്പില എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിച്ച് കലക്കി വച്ചിരിക്കുന്ന മുട്ട മിശ്രിതത്തിൽ ചേർത്തിളക്കാം. ഒരു പാൻ അല്ലെങ്കിൽ ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ മുട്ടയും ബ്രെഡും അതിലേയ്ക്കു ചേർത്ത് ഇളക്കി വേവിക്കാം. മുട്ട വെന്ത് പാകമാകുമ്പോൾ അടുപ്പണയ്ക്കാം. കുറച്ച് കറിവേപ്പില മുകളിലായി ചേർത്ത് ചൂടോടെ തന്നെ വിളമ്പി കഴിച്ചു നോക്കൂ.

Latest News